ഉപ്പിട്ട കലം പോലെ ആയില്ല; ടാറ്റ സാള്‍ട്ട് വളർന്ന് 'ദേശ് കാ നമക്' ആയി; വിജയ കഥ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പില്ലാത്ത അടുക്കള ചിന്തിക്കാന്‍ സാധിക്കില്ല.ഈ വലിയ വിപണിയില്‍ ബ്രാൻഡഡ് പാക്ക്ഡ് ഉപ്പുകളുമായി ആദ്യം എത്തിയത് ടാറ്റയാണ്. ടാറ്റ സാൾട്ട എന്ന പേരിൽ 1983 ൽ വിപണിയിലെത്തിയ ടാറ്റയുടെ ഉപ്പിന് ഇന്ന് 25 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്. സാധാരണ ഉപ്പ് എന്നതിനപ്പുറം ഇന്ത്യൻ ജനതയുടെ ആരോ​ഗ്യത്തെ ശ്രദ്ധിച്ചതിനാലും തുടക്കം മുതൽ വിപണിലിൽ ഉള്ളതിനാലും മാർക്കറ്റിം​ഗ് തന്ത്രങ്ങളുമാണ് ടാറ്റ സാൾട്ടിനെ 'ദേശ് കാ നമക്ക്' ആക്കി വളർത്തിയത്. ഈ കഥ നോക്കാം. 

ടാറ്റ സാൾട്ട്

ടാറ്റ സാൾട്ട്

അസംഘടിത മേഖലയായിരുന്ന ഉപ്പ് നിര്‍മാണ മേഖലയില്‍ 1980 മുതലാണ് ടാറ്റ സാള്‍ട്ട് എത്തുന്നത്. ആദ്യം ടാറ്റ കെമിക്കൽസിന് കീഴില്‍ പ്രവർത്തിച്ച ടാറ്റ സാള്‍ട്ട് പിന്നീട് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടിന് കീഴിലേക്ക് മാറി. 1939 ല്‍ മിതാപൂരില്‍ സോഡാ ആഷ് പ്ലാന്റുമായാണ് ടാറ്റ കെമിക്കല്‍സ് ആരംഭിക്കുന്നത്.

1970 കളുടെ അവസാനത്തില്‍ ശുദ്ധ ജലത്തിന് ദൈര്‍ലഭ്യം നേരിട്ടപ്പോള്‍ കടല്‍വെള്ളം ഉപയോ​ഗിച്ച സമത്ത് ഉപ്പ് ലഭിച്ചതോടെ മിതാപര്‍ സാല്‍ട്ട വര്‍ക്ക് ആരംഭിക്കുകയും പിന്നീട് ടാറ്റ സാള്ട്ട് ആരംഭിക്കുകയുമായിരുന്നു. ടാറ്റ എന്ന ബ്രാൻഡ് നെയിമിന്റെ വിശ്വാസത്തിനൊപ്പം വിപണയിൽ വളർന്ന ടാറ്റ സാൾട്ട് രാജ്യത്തെ വലിയ പാക്ക്ഡ് സാള്‍ട്ട് ബ്രാന്‍ഡാണ്.

ആരോ​ഗ്യത്തിന് ടാറ്റ സാൾട്ട്

ആരോ​ഗ്യത്തിന് ടാറ്റ സാൾട്ട്

ഉപ്പ് തിന്നാൽ ബുദ്ധി കുറയുമെന്നൊരു പ്രചാരം നേരത്തെ നാട്ടിമ്പുറങ്ങളിലുണ്ടായിരുന്നു. എന്നാൽ ആരോ​ഗ്യത്തിന് കഴിക്കേണ്ട ഉപ്പ് എന്ന നിലയിലാണ് ടാറ്റ സാൾട്ടിനെ ബ്രാൻഡ് ചെയ്തത്. ഇന്ത്യയില്‍ അയോഡിന്റെ കുറവുണ്ടെന്ന ഗവേഷണങ്ങളെ തുടര്‍ന്ന് ആദ്യമായി അയോഡൈസ്ഡ് ഉപ്പും ടാറ്റ നിര്‍മിച്ചു.

ഇന്ന് രാജ്യത്ത ജനസംഖ്യയുടെ 92 ശതമാവും അയോഡൈസഡ് ആണ്. ന്യൂട്രീഷ്യൻ വകുപ്പുമായി ചേര്‍ന്ന് പോഷകങ്ങളും ടാറ്റ വര്‍ധിപ്പിച്ചു. വിവിധ ആരോഗ്യ ​ഗുണങ്ങളെ അടിസ്ഥാനമാക്കി ടാറ്റാ സാള്‍ട്ട് പ്ലസ്, ടാറ്റ് സാള്‍ട്ട് ലൈറ്റ് എന്നി ബ്രാൻഡുകൾ പുറത്തിറക്കി. 

Also Read: 'ഉരുക്കിനോളം പോന്ന ഉരുക്കു വനിത'; സെയിലിന് 1 ലക്ഷം കോടിയുടെ വിറ്റുവരവ് നൽകിയ നേതൃപാടവം; അറിയാം സോമ മൊണ്ടലിനെAlso Read: 'ഉരുക്കിനോളം പോന്ന ഉരുക്കു വനിത'; സെയിലിന് 1 ലക്ഷം കോടിയുടെ വിറ്റുവരവ് നൽകിയ നേതൃപാടവം; അറിയാം സോമ മൊണ്ടലിനെ

ടാറ്റ സാൾട്ട് പ്ലസ്

സാധാരണ അയോഡൈസ്ഡ് ഉപ്പാണ് ടാറ്റ സാൾട്ട്. വിളർച്ചയ്ക്ക് കാരണമാകുന്ന ഇരുമ്പിന്റെ കുറവ് പരിഹരിക്കാനാണ് ടാറ്റ സാൾട്ട് പ്ലസ് നിർമിച്ചത്. സാധാരണ ഉപ്പിനേക്കാൾ 15 ശതമാനം അധിക സോഡിയം ലഭിക്കാൻ പ്രത്യേകം തയ്യാറാക്കിയവയാണ് ടാറ്റ സാൾട്ട് പ്ലസ്. ഇത്തരത്തിലുള്ള വൈവിധ്യമുള്ള ഉപ്പുകൾ ടാറ്റയെ മുൻപന്തിയിലെത്തിച്ചു. 

Also Read: ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥAlso Read: ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥ

മാർക്കറ്റിം​ഗ്

മാർക്കറ്റിം​ഗ്

ഉപ്പ് ഇന്ത്യക്കാർക്ക് ദേശീയതയുടെ ഭാ​ഗമായ വികാരമാണ്. ദണ്ഡിയാത്രയും ഉപ്പു സത്യാ​ഗ്രഹവും ഇന്ത്യൻ ദേശിയതയോട് ചേർന്ന് നിൽക്കുന്നവ തന്നെ. വികാരങ്ങളെ ചേർത്ത് പിടിച്ചുള്ള മാർക്കറ്റിം​ഗും ടാ​ഗ് ലൈനുകളും ടാറ്റ സാൾട്ടിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങളാണ്. ടാറ്റ സാൾട്ട് എന്ന പേരിനൊപ്പം നമക്ക് (ഹിന്ദിയിൽ ഉപ്പ്) എന്ന് ചേർത്തുള്ള മാർക്കറ്റിം​ഗ് ഹിന്ദി സംസാരിക്കുന്നവർക്കിടയിൽ സ്വീകാര്യത നൽകി. നമക് ഹോ ടാറ്റാ കാ, ടാറ്റ നമക് എന്നായിരുന്നു ഹിന്ദിയിലുള്ള ടാ​ഗ് ലൈൻ. 

Also Read: കടം വാങ്ങി ടാറ്റയ്ക്ക് വായ്പ നല്‍കി; കൈ നനയാതെ 4% ലാഭം; ഉദയ് കൊട്ടക് ബിസിനസ് തുടങ്ങിയത് ഇങ്ങനെAlso Read: കടം വാങ്ങി ടാറ്റയ്ക്ക് വായ്പ നല്‍കി; കൈ നനയാതെ 4% ലാഭം; ഉദയ് കൊട്ടക് ബിസിനസ് തുടങ്ങിയത് ഇങ്ങനെ

ദേശ് കാ നമക്

പിന്നീട് പുറത്തിറങ്ങിയത് ദേശീയതയോട് ചേർന്ന് നിന്നുള്ള മാർക്കറ്റിം​ഗാണ്. ഞങ്ങളും കഴിക്കുന്നത് ദേശത്തിന്റെ ഉപ്പാണെന്ന സന്ദേശം നൽകി
ദേശ് കാ നമക് എന്ന പേരില്‍ ടാറ്റ സ്വയം ബ്രാൻഡ് ചെയ്തു. ഇത് ഇന്ത്യൻ മാർക്കറ്റിം​ഗിലെ ജനപ്രീയ ടാ​ഗ് ലൈനുകളിലൊന്നായി. ഇതിന്റെയെല്ലാം തുടർച്ചയായി ഇന്ന് 1,078 കിലോ ടണ്‍ ടാറ്റ സാൾട്ടാണ് രാജ്യത്തെ 19 ലക്ഷത്തിലധിം റീട്ടെയിൽ ഔട്ട്ലേറ്റുകൾ വഴി വിൽക്കുന്നത്.

160 ദശലക്ഷം വീടുകളിലേക്കാണ് ടാറ്റ സാൾട്ട് എത്തുന്നത്. വിപണിയുടെ 25 ശതമാനം കയ്യാളുന്ന ടാറ്റ സാൾട്ടിന്റെ ഉപഭോക്താക്കളിൽ 65 ശതമാനം നഗരത്തിലും 35 ശതമാനം ​ഗ്രാമത്തിലുമാണെന്നാണ് കണക്ക്.

ചിത്രത്തിന് കടപ്പാട്- ടാറ്റ

Read more about: business
English summary

TATA Salt Introduce Healthy Salt To Indian Market And Became Desk Ka Namak; Here's Success Story | ആരോ​ഗ്യമുള്ള ഉപ്പ് വിപണിയിലെത്തിച്ച് ദേശ് കാ നമക് എന്ന ടാ​ഗ് ലൈൻ നേടിയെടുത്ത ടാറ്റ സാൾട്ടിന്റെ വിജയകഥ ഇതാ

TATA Salt Introduce Healthy Salt To Indian Market And Became Desk Ka Namak; Here's Success Story, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X