സെന്‍സെക്‌സ് 17000 കടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സെന്‍സെക്‌സ് 17000 കടന്നു
Manappuram Finance: Quotes, News
BSE 189.00BSE Quote0.05 (0.03%)
NSE 188.15NSE Quote0.8 (-0.43%)
INR
മുംബൈ: ഓഹരി നിക്ഷേപകര്‍ക്ക് സന്തോഷം പകര്‍ന്ന് മുംബൈ ഓഹരി സൂചിക ഏറ്റവും കരുത്തുള്ള സപ്പോര്‍ട്ടിങ് ലെവലായ 17000 കടന്നു. ഒന്നര മാസത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിലയിലാണ് ട്രേഡിങ് നടത്തിയിരുന്നത്. പക്ഷേ, ക്ലോസിങോടുകൂടി നിലമെച്ചപ്പെടുത്തി 56.11(ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍)ല്‍ ക്ലോസ് ചെയ്തു.

ഓഹരി മൂലധനം പരിഗണിക്കുമ്പോള്‍ മുന്‍നിരയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.5 ശതമാനത്തോളം ഇടിഞ്ഞെങ്കിലും വിപണിയെ പച്ച ടെറിട്ടറിയില്‍ പിടിച്ചുനിര്‍ത്തിയത് ബാങ്കിങ്, റിയാലിറ്റി ഓഹരികളുടെ തകര്‍പ്പന്‍ പ്രകടനമാണ്. സെന്‍സെക്‌സ് 135.93 പോയിന്റ് വര്‍ധിച്ച് 17032.56ലും നിഫ്റ്റി 44.45 കൂടി 5165ലുമാണ് ക്ലോസ് ചെയ്തത്. ചില മേഖലകളില്‍ നിന്ന് റിലയന്‍സ് പിന്‍വാങ്ങുമെന്ന പ്രഖ്യാപനമാണ് തിരിച്ചടിക്കു കാരണമായത്.

ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ടാറ്റാ ഗ്ലോബല്‍ ബിവറേജ്, മാംഗ്ലൂര്‍ റിഫൈനറീസ്, മണപ്പുറം ഫിനാന്‍സ് ഓഹരികളാണ് ശതമാനകണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ഐഷര്‍ മോട്ടോര്‍സിന് വലിയ തിരിച്ചടിയേറ്റ ദിവസമായിരുന്നു വ്യാഴാഴ്ച. ബാങ്കിങ് മേഖല ഉണര്‍വ് കാണിച്ചെങ്കിലും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സിമന്റ് കമ്പനിയായ എസിസി ഓഹരികള്‍ താഴോട്ടിറങ്ങി.

English summary

Sensex, Cross, 17000, Nifty Up 44 Points, സെന്‍സെക്‌സ്, നിഫ്റ്റി, ബിഎസ്ഇ, എന്‍എസ്ഇ, ഓഹരി

The Sensex closed the day higher by 136 points, while the Nifty gained 44 points. Markets began the day on a weak note, with weak Asian cues,
Story first published: Thursday, June 21, 2012, 16:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X