മുത്തൂറ്റും മണപ്പുറവും തിളങ്ങി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

<p>മുംബൈ: രണ്ട് കേരള കമ്പനികള്‍ ഓഹരിവിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ദിവസമായിരുന്നു ചൊവ്വാഴ്ച. മണപ്പുറം 11.23 ശതമാനം നേട്ടത്തോടെ 30.20ലും മുത്തൂറ്റ് 10.74 ശതമാനം നേട്ടത്തോടെ 140.25ലും ക്ലോസ് ചെയ്തു. ഒരാഴ്ച കൊണ്ട് മണപ്പുറം ഓഹരിയില്‍ 25 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്.</p> <p>ഫ്യൂച്ചര്‍/ഓപ്ഷന്‍ വ്യാപാരത്തിന്റെ അവധി ദിവസം കടന്നുവരുന്നതിനാല്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയെ സമീപിച്ചത്. ചെറിയ കയറ്റിറങ്ങള്‍ക്കുശേഷം സെന്‍സെക്‌സ് 24.42 നേട്ടത്തോടെ 16906.58ലും നിഫ്റ്റി 6.15ന്റെ വര്‍ധനവോടെ 5120.80ലും ക്ലോസ് ചെയ്തു. ടാറ്റാ ഗ്ലോബല്‍ ബിവറേജ്, മാരികോ ലിമിറ്റഡ്, യുനൈറ്റഡ് ഫോസ്ഫറസ് കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു. അതേ സമയം എസ്സാര്‍ ഓയില്‍ ലിമിറ്റഡ്, ജെഎസ്ഡബ്ല്യു എനര്‍ജി ലിമിറ്റഡ്, സ്‌ട്രൈഡ് അക്രോലാബ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ കമ്പനികള്‍ക്ക് ചെറിയതോതിലെങ്കിലും നഷ്ടം നേരിട്ടു.</p> <p>വിപണി ക്ലോസ് ചെയ്യുന്നതിനു തൊട്ടുമുമ്പ് ചില ഓഹരികളിലുണ്ടായ ഷോര്‍ട്ട് സെല്ലിങും ആഗോളവിപണിയില്‍ നിന്നും അനുകൂല പിന്തുണ ലഭിക്കാത്തതും വിപണിയെ തളര്‍ത്തി. മൂല്യം വര്‍ധിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളെയെല്ലാം തള്ളികളഞ്ഞു കൊണ്ട് രൂപ താഴേക്കുള്ള യാത്ര തുടരുകയാണ്.</p> <p>അതിനിടെ വിപണിയുടെ തിരിച്ചുപോക്ക് ഉടനെയുണ്ടാകില്ലെന്ന് നമുറ ഇന്ത്യ പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. നിഫ്റ്റി 4500നും 5000നും ഇടയിലേക്ക് ഉടന്‍ തന്നെ കൂപ്പുകുത്താനുള്ള സാധ്യത തെളിയുന്നുണ്ട്. കാരണം യൂറോപ്പില്‍ നിന്ന് ഒരു ശുഭവാര്‍ത്തകളും പ്രതീക്ഷിക്കേണ്ട കാര്യമില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.</p>

English summary

BSE, NSE, UP, Manappuram, Muthoot, നിഫ്റ്റി, സെന്‍സെക്‌സ്, ഓഹരി, മണപ്പുറം, മുത്തൂറ്റ്‌

The Sensex closed at 16907, up 24 points from its previous close, and the Nifty shut shop at 5121, up 6 points.
Story first published: Tuesday, June 26, 2012, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X