വിപണി വീണ്ടും ത്രിശങ്കുവില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വിപണി വീണ്ടും ത്രിശങ്കുവില്‍
ITC: Quotes, News
BSE 428.55BSE Quote0 (0.00%)
NSE 428.35NSE Quote0 (0.00%)
INR
മുംബൈ: കഴിഞ്ഞാഴ്ചയിലെ ചെറിയൊരു മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി വീണ്ടും ദിശയറിയാതെ വട്ടം കറങ്ങുകയാണ്. യൂറോപ്യന്‍ ഉച്ചക്കോടിയിലെ തീരുമാനങ്ങളും ഗാര്‍ നികുതി നിര്‍ദ്ദേശങ്ങളെ കുറിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കിയതും ഓഹരി വിപണിയെ മുന്നോട്ടു തള്ളിയിരുന്നെങ്കിലും തിങ്കളാഴ്ച അത്തരത്തിലൊരു ഒരു പ്രചോദനവും പ്രകടമാകാതിരുന്നത് തിരിച്ചടിയായി. കൂടാതെ സര്‍ക്കാര്‍ പുറത്തുവിടുന്ന പല അടിസ്ഥാന കണക്കുകളും രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ കെട്ടുറപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന തിരിച്ചറിവും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

ജനപ്രിയ ഓഹരിയായ ഐടിസി ഇന്‍ട്രാഡേയില്‍ 3.4 ശതമാനത്തോളം താഴേക്കിറങ്ങിയത് തിരിച്ചടിയായി. എച്ച്‌യുഎല്‍ 1.6 ശതമാനം ഇടിഞ്ഞു. സിഗരറ്റിന് 50 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനമാണ് തിരിച്ചടിയായത്.

കിയോന്‍ജര്‍ മേഖലയിലെ ഖനനം നിര്‍ത്തണമെന്ന ഒറീസ്സ സര്‍ക്കാറിന്റെ നിര്‍ദ്ദേശം ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ കമ്പനിക്ക് 2.5 ശതമാനത്തിന്റെ നഷ്ടമാണുണ്ടാക്കിയത്. വില്‍പ്പനയില്‍ ജൂണിലുണ്ടായ കുറവ് ടാറ്റാ മോട്ടോര്‍സിനെ 1.5 ശതമാനത്തോളം താഴേക്കിറക്കി. അതേ സമയം മാരുതി സുസുക്കിയും എം ആന്റ് എമ്മും ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി.
ബാങ്കിങ് മേഖലയിലും എച്ച്ഡിഎഫ്‌സിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നിലമെച്ചപ്പെടുത്തിയപ്പോള്‍ ഐസിഐസിഐ ബാങ്ക് .6 ശതമാനത്തോളം താഴോട്ടിറങ്ങി.

പാന്റലൂണ്‍ റിട്ടെയില്‍, യൂനിടെക്, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, എന്‍എംഡിസി, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് കമ്പനികളുടെ ഓഹരികളാണ് ശതമാനകണക്കില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. ഐടിസി ലിമിറ്റഡ്, ജിന്‍ഡാല്‍ സ്റ്റീല്‍ പവര്‍, മണപ്പുറം ഫിനാന്‍സ്, കുമിന്‍സ്, അശോക് ലെയ്‌ലന്‍ഡ് ഓഹരികള്‍ക്ക് രണ്ടു ശതമാനത്തിനും മൂന്നര ശതമാനത്തിനും ഇടയില്‍ നഷ്ടമുണ്ടായി.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X