എയര്‍ടെല്‍ കൂപ്പുകുത്തി

എയര്‍ടെല്‍ കൂപ്പുകുത്തി
ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും താഴോട്ടിറങ്ങി. ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. ക്രെഡിറ്റ് റേറ്റിങില്‍ താഴോട്ടിറങ്ങിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. സെന്‍സെക്‌സ് 38.40 പോയിന്റ് താഴ്ന്ന് 17846.86ലും ദേശീയ സൂചികയായ നിഫ്റ്റി 8.15 കുറഞ്ഞ് 5412.85ലും വില്‍പ്പന അവസാനിപ്പിച്ചു.

ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ്, ടിടികെ പ്രസ്റ്റീജ്, റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ്, യുനൈറ്റഡ് ബ്രിവറീസ്, റിലയന്‍സ് പവര്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ താഴോട്ടിറങ്ങി.

ഇന്ത്യന്‍ഹോട്ടല്‍സ്, അസ്ട്രാസെനേക ഫാര്‍മ, റാന്‍ബാക്‌സി, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, എന്‍എംഡിസി ലിമിറ്റഡ് കമ്പനികള്‍ക്ക് നല്ല ദിവസമായിരുന്നു.

സാമ്പത്തിക പരിഷ്‌കരണത്തിന് കൂടുതല്‍ സമയം വേണമെന്ന ഗ്രീസിന്റെ ആവശ്യവും പുതിയ പ്രതിസന്ധികള്‍ക്ക് എങ്ങനെ പരിഹാരം കാണുമെന്ന ആശങ്കകളും യൂറോപ്യന്‍ വിപണിയില്‍ പ്രതിഫലിച്ചു.

ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ അഞ്ചു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ട്രേഡിങ് നടക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നില്ലെങ്കില്‍ ഓഹരി വിപണി മികച്ച നേട്ടത്തിലെത്തേണ്ട സമയമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X