എന്തുകൊണ്ട് ഇന്‍ഫോസിസ് ഓഹരികള്‍ തകരുന്നു?

എന്തുകൊണ്ട് ഇന്‍ഫോസിസ് ഓഹരികള്‍ തകരുന്നു?
രണ്ടാം പാദ സാമ്പത്തിക പാദഫലം പുറത്തുവന്നതിനു തൊട്ടുപിറകെ നിക്ഷേപകര്‍ ഇന്‍ഫോസിസ് ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ തുടങ്ങിയത് എന്തുകൊണ്ട്? ജൂലായ്-സെപ്തംബര്‍ കാലയളവില്‍ കമ്പനി ലാഭത്തില്‍ 24.3 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

734.3 കോടി ഡോളര്‍ വരുമാനം സ്വന്തമാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമാണ് കമ്പനി മുന്നോട്ടുവെച്ചിട്ടുള്ളത്. വാര്‍ഷികനിരക്കില്‍ പരിഗണിക്കുയാണെങ്കില്‍ അഞ്ചുശതമാനത്തോളം വളര്‍ച്ച. പക്ഷേ, ഈയിടെ കമ്പനി നടത്തിയ ചില ഏറ്റെടുക്കലുകള്‍ ഈ ലക്ഷ്യത്തിലെത്തുന്നതിന് പ്രതിബന്ധമാകുമെന്നാണ് കണക്കാക്കുന്നത്.

കമ്പനി സിഎഫ്ഒ ആയ ബാലകൃഷ്ണന്റെ രാജിയെ ചെറുതായി കാണാന്‍ നിക്ഷേപകര്‍ തയ്യാറല്ല. ഒക്ടോബര്‍ 31നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനവ് വരുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
വിപണിയില്‍ മത്സരസ്വഭാവം വര്‍ധിച്ചതിനാല്‍ മാര്‍ജിനില്‍ കുറവ് വരുത്തി നമ്പറുകള്‍ കൂട്ടാന്‍ കമ്പനി തയ്യാറാകുമെന്നതും ഏറെ കുറെ ഉറപ്പാണ്.

എച്ച്ഡിഎഫ്‌സി ലാഭം വര്‍ധിച്ചു
ഇന്‍ഫോസിസിനു പുറമെ വെള്ളിയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്കും രണ്ടാംപാദ ഫലം പ്രഖ്യാപിച്ചു. 30.06 ശതമാനത്തിന്റെ അധികനേട്ടമാണ് ബാങ്ക് സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യബാങ്കാണ് എച്ച്ഡിഎഫ്‌സി.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X