ലോണ്‍ അടയ്ക്കാത്തവരുടെ ഫോട്ടോ ഇനി പത്രത്തില്‍

By Muralidharan
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോണ്‍ അടച്ചില്ലെങ്കില്‍ പത്രത്തില്‍ പടം വരും
മനോഹരമായ ആശയം തന്നെ അല്ലേ. കടം വാങ്ങിയ പണം നിരവധി തവണ ചോദിച്ചിട്ടും തിരിച്ചുതരാത്തവരുടെ പേരും പടവും പത്രത്തില്‍ പരസ്യം ചെയ്താല്‍ എങ്ങനിരിക്കും? അതേ, ലോണെടുത്ത് 'ബോധപൂര്‍വ്വം' തുക തിരിച്ചടക്കാത്തവരുടെ പേരും വിലാസവും ചിത്രങ്ങളുമടക്കമുള്ള വിവരങ്ങള്‍ ഇനി പത്രങ്ങളില്‍ പരസ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ബാങ്കുകള്‍. നാണക്കേട് പേടിച്ചെങ്കിലും പൈസ കിട്ടിയാലോ എന്നുള്ള പ്രതീക്ഷയിലാവണം ബാങ്കുകള്‍ ഇങ്ങനെ ഒരു സാഹസത്തിന് ഒരുങ്ങുന്നത്. തുടക്കത്തില്‍ പത്രത്തിലെ പ്രാദേശിക പേജുകളിലായിരിക്കും സംഭവം അച്ചടിച്ചുവരിക.

പണം വായ്പയെടുത്തവര്‍ മാത്രമല്ല, ഇതിന് ഗാരണ്ടി നിന്നവരും കുടുങ്ങും ഈ പുതിയ പദ്ധതിയില്‍. വായ്പക്കാരന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ ഗാരണ്ടി നിന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും പത്രത്തില്‍ കൊടുക്കാനാണ് ബാങ്കുകളുടെ പദ്ധതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് വായ്പയില്‍ വീഴ്ച വരുത്തിയ അഞ്ച് പേരുടെ വിവരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ പ്രസിദ്ധപ്പെടുത്തിയത്. ഡല്‍ഹിയിലാണ് സംഭവം.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ പരിപാടി പിന്തുടരാനാണ് മറ്റ് ബാങ്കുകളുടെയും പദ്ധതി. തുക തിരിച്ചടയ്ക്കാന്‍ കഴിവുണ്ടായിട്ടും ബോധപൂര്‍വ്വം തിരിച്ചടവ് നടത്താത്തവരെ റിസര്‍വ്വ് ബാങ്ക് പ്രത്യേകം നിര്‍വചിക്കുന്നുണ്ട്. ഇതുകൂടാതെ കടമെടുക്കുമ്പോള്‍ പറയുന്ന ആവശ്യത്തിനല്ലാതെ തുക ചെലവഴിക്കുന്ന ആളുകളെയും ബാങ്കുകള്‍ ഇങ്ങനെ തരംതിരിക്കാറുണ്ട്. അഞ്ച് പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരസ്യത്തില്‍ അടുത്തത് ചിലപ്പോള്‍ നിങ്ങളായേക്കും എന്നൊരു മുന്നറിയിപ്പും അടങ്ങിയിട്ടുണ്ട്. പത്രത്തില്‍ ഇങ്ങനെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുടിശ്ശിക സമയത്ത് അടച്ചുതീര്‍ക്കാന്‍ ഇടപാടുകാരെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകള്‍.

English summary

Banks, Loan, Newspaper, Delhi, SBI, RBI ബാങ്ക്, ലോണ്‍, ന്യൂസ്‌പേപ്പര്‍, ദില്ലി, എസ്ബിഐ, ആര്‍ബിഐ

Banks have decided to publish in newspapers photographs and details like names and addresses of willful loan defaulters.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X