ആഘോഷങ്ങളില്‍ ഉണരാതെ സ്വര്‍ണ വിപണി

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മുംബൈ: കഴിഞ്ഞ ദീപാവലി ദിനങ്ങള്‍ സ്വര്‍ണ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാതെ കടന്നു പോയി. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വര്‍ണത്തിന്റെ തിളക്കമാര്‍ന്ന പ്രകടനത്തിന് വിഘാതമായി. ആവശ്യക്കാര്‍ ഉണ്ടായിട്ടും വില്പനയ്ക്ക് ആവശ്യമായ സ്റ്റോക്കിന്റെ പരിമിതിയാണ് ഈ പ്രതിസന്ധ്ക്ക് കാരണം.

കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി സ്വര്‍ണത്തിന്റെ ഇറക്കുമതി തീരെയില്ലെന്നും അതിനാലാണ് സ്റ്റോക്കുകള്‍ പരിമിതമായതെന്നും മുംബൈ ജ്വല്ലേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് കുമാര്‍ ജെയിന്‍ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഡയമണ്ടിന്റെയും വെള്ളിയുടെയും ആവശ്യകത കൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഘോഷങ്ങളില്‍ ഉണരാതെ സ്വര്‍ണ വിപണി

പണപ്പെരുപ്പം തടയുന്നതിനായി ആവിഷ്‌കരിച്ച പുതിയ പരിഷ്‌ക്കര ണങ്ങള്‍ മൂലമാണ് സ്വര്‍ണ വിപണിയില്‍ ഡിമാന്റിന് അനുസരിച്ച് സ്‌റ്റോക്ക് എത്താത്തതെന്നും ഇവ പരിഹരിക്കുന്നതിനായി കസ്റ്റംസ് വെയര്‍ഹൗസുകളില്‍ കെട്ടി കിടക്കുന്ന മഞ്ഞലോഹം വിപണിയിലേ യ്ക്ക് എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും കുമാര്‍ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

താല്ക്കാലികമായി വിപണിയെ സജീവമാക്കാനായി ജ്വല്ലറികളിലെ സ്വര്‍ണ്ണം തിരിച്ചെടുത്ത് പുതിയ ഫാഷനുകളില്‍ ഇറക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

English summary

Gold jewellery sales to decline by 60%: Media Report

Despite demand, gold jewellery sales are likely to decline by up to 60 per cent this festive season due to stock crunch following restrictions on imports
English summary

Gold jewellery sales to decline by 60%: Media Report

Despite demand, gold jewellery sales are likely to decline by up to 60 per cent this festive season due to stock crunch following restrictions on imports
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X