എന്താണ് മ്യൂച്ചല്‍ഫണ്ട്? നിക്ഷേപിക്കുന്നത് ലാഭകരമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മ്യൂച്ചല്‍ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് ഏറെ ലാഭകരമാണെന്ന് അറിയാത്തവര്‍ വളരെ കുറവായിരിക്കും. അതേ സമയം എന്താണ് മ്യൂച്ചല്‍ ഫണ്ട് എന്നു ചോദിച്ചാല്‍ പലര്‍ക്കും വ്യക്തമായ ഉത്തരവും കാണില്ല.

ആദ്യം നമുക്ക് ഓഹരി വിപണിയും മ്യൂച്ചല്‍ ഫണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കാം. ഓഹരി വിപണിയില്‍ നമ്മള്‍ നേരിട്ടു പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്തു വാങ്ങണം? എത്ര വാങ്ങണം? എന്ന നിര്‍ണായകമായ തീരുമാനമങ്ങളെടുക്കുന്നത് നിക്ഷേപകന്‍ തന്നെയാണ്. സ്വാഭാവികമായും ഇത് വളരെ റിസ്‌കേറിയ കാര്യമാണ്. ഓഹരി വിപണിയുടെ കയറ്റിറക്കങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെയും ബാധിക്കും.

എന്താണ് മ്യൂച്ചല്‍ഫണ്ട്? നിക്ഷേപിക്കുന്നത് ലാഭകരമോ?

മ്യൂച്ചല്‍ഫണ്ടും ഓഹരി വിപണി അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍ അല്‍പ്പമെങ്കിലും റിസ്‌കെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രമേ മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കൂ. മികച്ച വളര്‍ച്ചാനിരക്കും ആദായനികുതി ലാഭവുമാണ് മ്യൂച്ചല്‍ഫണ്ടുകളെ ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ ആകര്‍ഷകമാക്കുന്നത്.

എല്ലാ മ്യൂച്ചല്‍ഫണ്ടുകള്‍ക്കും ആദായനികുതി ഇളവ് ലഭിക്കില്ല. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം അല്ലെങ്കില്‍ ഇഎല്‍എസ്എസ് എന്ന പേരിലാണ് ഇത്തരം ടാക്‌സ് സേവിങ് ഫണ്ടുകള്‍ അറിയപ്പെടുന്നത്. ആദായനികുതി വകുപ്പിലെ 80 സി പ്രകാരം ഇപ്പോള്‍ ഒന്നര ലക്ഷം രൂപവരെ നിക്ഷേപിക്കാന്‍ സാധിക്കും. പക്ഷേ, ഇത്തരം നിക്ഷേപങ്ങള്‍ക്ക് ചുരുങ്ങിയത് മൂന്നു വര്‍ഷത്തേക്ക് പിന്‍വലിക്കാന്‍ സാധിക്കില്ല.

എങ്ങനെയാണ് മ്യൂച്ചല്‍ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം. വൈവിധ്യമാര്‍ന്ന ഓഹരികളില്‍ പണം നിക്ഷേപിക്കാനുള്ള അവസരമാണ് മ്യൂച്ചല്‍ഫണ്ട് ഒരുക്കുന്നത്. അതുകൊണ്ടു തന്നെ ഒരു പ്രത്യേക കമ്പനിയുടെയോ പ്രത്യേക മേഖലയുടെയോ തകര്‍ച്ച നിങ്ങളുടെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കില്ല. വിദഗ്ധരുടെ ഒരു പാനല്‍ തിരഞ്ഞെടുക്കുന്ന മികച്ച കമ്പനികളുടെ ഓഹരികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇന്‍ഡക്‌സ് ഫണ്ടുകളായിരിക്കും മ്യൂച്ചല്‍ഫണ്ടുകള്‍. ഇതില്‍ സര്‍ക്കാര്‍ ബോണ്ടുകളും ഫണ്ടുകളും ഉണ്ടാകും. അതുകൊണ്ട് നിക്ഷേപത്തിന്റെ സുരക്ഷ ഓഹരി വിപണിയേക്കാള്‍ എത്രയോ കൂടുതലായിരിക്കും.

പ്രതിമാസം 500 രൂപ മുടക്കി പോലും മ്യൂച്ചല്‍ഫണ്ട് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഇഎല്‍എസ്എസ് പോലുള്ള ഫണ്ടുകളില്‍ ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുകയാണെങ്കില്‍ നികുതിയിനത്തില്‍ നല്ലൊരു തുക ലാഭിക്കാനാകും. കൂടാതെ ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ മികച്ചൊരു നിക്ഷേപവുമായിരിക്കും.

English summary

Whats Mutual Fund? Can we invest?

In Mutual fund, we can invest in different securities, may be in shares, debt securities, money market securities or a combination of these. This will be professionaly managed by financial institutions.
English summary

Whats Mutual Fund? Can we invest?

In Mutual fund, we can invest in different securities, may be in shares, debt securities, money market securities or a combination of these. This will be professionaly managed by financial institutions.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X