അത്യാവശ്യനേരത്തു പണമുണ്ടാക്കന്‍ ചില സ്മാര്‍ട്ട് വഴികള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മളെല്ലാവരും അത്യാവശ്യനേരത്തേക്കു പണം കരുതിവയ്ക്കുന്നവരാണ്. ചില നിക്ഷേപങ്ങള്‍ പെട്ടെന്നു തിരിച്ചെടുക്കാംബാങ്ക് നിക്ഷേപങ്ങളും ഷെയറുകളും മറ്റും. ചിലപ്പോള്‍ പെട്ടെന്നു തിരിച്ചെടുത്താല്‍ പലിശനഷ്ടവും പിഴയുമൊക്കെ വലുതായിരിക്കും. ചിലപ്പോള്‍ കരുതിവച്ചിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ പണം ആവശ്യമായി വന്നേക്കാം. ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള ചില വഴികളാണിവിടെ.

 

സ്വര്‍ണ്ണപ്പണയം

സ്വര്‍ണ്ണപ്പണയം

മിനിറ്റുകള്‍ക്കുള്ളില്‍ പണം കൈയില്‍ കിട്ടും. വേറെ ജാമ്യമൊന്നും ആവശ്യമില്ല. ക്രെഡിറ്റ് റേറ്റിങ്, സിബില്‍ റിപ്പോര്‍ട്ട് തുടങ്ങിയവയൊക്കെ പ്രതികൂലമാണെങ്കിലും വായ്പ കിട്ടും.

സ്വര്‍ണ്ണപ്പണയം: എത്ര പണം കിട്ടും

സ്വര്‍ണ്ണപ്പണയം: എത്ര പണം കിട്ടും

പണയം വയ്ക്കുന്ന സ്വര്‍ണ്ണത്തിന്റെ വിലയുടെ 85% വരെ വായ്പ കിട്ടും.

സ്വര്‍ണ്ണപ്പണയം: പലിശ വെറും 4%

സ്വര്‍ണ്ണപ്പണയം: പലിശ വെറും 4%

പലിശ 11% മുതല്‍ 20% വരെ ഏറിയും കുറഞ്ഞുമിരിക്കും.

ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ള കര്‍ഷകര്‍ക്കാണെങ്കില്‍ 4% വരെ കുറഞ്ഞ പലിശയില്‍ വായ്പ നല്‍കാനുള്ള സംവിധാനങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളിലുണ്ട്

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ്

സ്വര്‍ണ്ണപ്പണയത്തെക്കാള്‍ വേഗം പണം കിട്ടുന്ന മാര്‍ഗ്ഗമാണ് ക്രെഡിറ്റ് കാര്‍ഡ്. പലിശ വളരെ കൂടുതലുമാണ്.

ക്രെഡിറ്റ് കാര്‍ഡ്: പോരായ്മകള്‍

ക്രെഡിറ്റ് കാര്‍ഡ്: പോരായ്മകള്‍

പക്ഷേ പരമാവധി 50,000 രൂപ വരെയൊക്കെയേ കിട്ടൂ. കൊടിയ പലിശയാണ് ക്രെഡിറ്റ് കാര്‍ഡില്‍ നിന്നു പിന്‍വലിക്കുന്ന വായ്പയ്ക്ക്. 24% മുതല്‍ 40% വരെ. ഇതിനും പുറമേ ക്യാഷ് വിത്‌ഡ്രോവല്‍ ചാര്‍ജ് എന്നൊക്കെയുള്ള ഓമനപ്പേരില്‍ പലതരം സര്‍വീസ് ചാര്‍ജുകളും ഈടാക്കും

പേഴ്‌സണല്‍ ലോണ്‍

പേഴ്‌സണല്‍ ലോണ്‍

ക്രെഡിറ്റ് കാര്‍ഡിന്റെയും സ്വര്‍ണ്ണപ്പണയത്തിന്റെയും അത്രയൊന്നും വേഗം നടക്കില്ല. ചിലപ്പോ ഒരു ദിവസം കൊണ്ടു ശരിയാകും. ചിലപ്പോള്‍ കൂടുതല്‍ ദിവസങ്ങള്‍ വേണ്ടിവരും.

 പേഴ്‌സണല്‍ ലോണ്‍: പലിശ

പേഴ്‌സണല്‍ ലോണ്‍: പലിശ

ക്രെഡിറ്റ് കാര്‍ഡിനെക്കാള്‍ ഭേദം; സ്വര്‍ണ്ണത്തെക്കാള്‍ കൂടുതല്‍. 12% മുതല്‍ 24% വരെ.

പേഴ്‌സണല്‍ ലോണ്‍: മറ്റു നൂലാമാലകള്‍

പേഴ്‌സണല്‍ ലോണ്‍: മറ്റു നൂലാമാലകള്‍

ക്രെഡിറ്റ് റേറ്റിങ് ഭേദപ്പെട്ടതല്ലെങ്കില്‍ കിട്ടാന്‍ ബുദ്ധിമുട്ടാകും. വേറെ ഒരുപാട് വായ്പകളുണ്ടെങ്കില്‍, തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കില്‍ ഒക്കെ പുതിയതു കിട്ടാന്‍ പാടാണ്.

പേഴ്‌സണല്‍ ലോണ്‍: രേഖകള്‍ വേണം

പേഴ്‌സണല്‍ ലോണ്‍: രേഖകള്‍ വേണം

ഐഡന്റിറ്റി, അഡ്രസ്, വരുമാനം എന്നിവ തെളിയിക്കാനുള്ള രേഖകള്‍ വേണം. വരുമാനം തെളിയിക്കാന്‍ ശമ്പള സര്‍ട്ടിഫിക്കറ്റ്, മൂന്നു വര്‍ഷങ്ങളിലെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ എന്നിവയാണ് സാധാരണ ആവശ്യപ്പെടുക.

സെക്യൂരിറ്റി നിക്ഷേപങ്ങള്‍ ജാമ്യമായി വായ്പ

സെക്യൂരിറ്റി നിക്ഷേപങ്ങള്‍ ജാമ്യമായി വായ്പ

ഷെയറുകള്‍, കിസാന്‍ വികാസ് പത്ര, നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥിരനിക്ഷേപങ്ങള്‍ മുതലായവ ഈടായി വായ്പ ലഭിക്കും.

സെക്യൂരിറ്റി ജാമ്യമായി വായ്പ

സെക്യൂരിറ്റി ജാമ്യമായി വായ്പ

പേഴ്‌സണല്‍ ലോണിന്റെയത്ര തന്നെയാകും പലിശനിരക്ക്. തിരിച്ചടവുകാലാവധി പരമാവധി രണ്ടു വര്‍ഷം വരെയേ കിട്ടൂ. പ്രോസസിങ് ഫീ ഉണ്ടാകും.

English summary

Smart Ways to Get Fast Cash in an Emergency Situation

Most of us invest so we can utlise the sum so invested in times of dire emergency. There are some investments that are pretty liquid like bank deposits, shares etc., which can be encashed pretty quickly. But, what if you do not have any investments and there is an emergency like quick medical operation that needs cash urgently. Here are few methods which you could rely on for fast cash.
English summary

Smart Ways to Get Fast Cash in an Emergency Situation

Most of us invest so we can utlise the sum so invested in times of dire emergency. There are some investments that are pretty liquid like bank deposits, shares etc., which can be encashed pretty quickly. But, what if you do not have any investments and there is an emergency like quick medical operation that needs cash urgently. Here are few methods which you could rely on for fast cash.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X