റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ നയ അവലോകനം ഡിസംബര്‍ ഒന്നിന്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ചാമത് ദ്വൈമാസ വായ്പാ നയ അവലോകനം ചൊവ്വാഴ്ച നടക്കാനിരിക്കുന്നത്.
ഇതിനു മുന്‍പ് സെപ്റ്റംബര്‍ 29 നാണ് വായ്പാ നയ അവലോകനം നടത്തിയത. നിലവിലെ സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണു സാമ്പത്തിക രംഗം കരുതുന്നത്.സെപ്റ്റംബര്‍ 29നു നടന്ന വായ്പാ നയ അവലോകനത്തില്‍ റീപോ നിരക്കുകളില്‍ 0.50 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു. 6.75 ശതമാനമാണ് നിലവില്‍ റീപോ നിരക്ക്.

അടിസ്ഥാന നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവു വരുത്തിയിട്ടും ഇതിന്റെ ഗുണഫലങ്ങള്‍ പൂര്‍ണ തോതില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ തയാറായിട്ടില്ല. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ചില ബാങ്കുകള്‍ മാത്രമാണ് റീപോ നിരക്കില്‍ വന്ന കുറവിന്റെ തോതില്‍ വായ്പാ പലിശ നിരക്ക് കുറച്ചത്.
ഡിസംബര്‍ ഒന്നിലെ വായ്പാ നയ അവലോകനത്തില്‍ നിരക്കുകള്‍ ഇതേപടി നിലനിര്‍ത്താനാണു സാധ്യതയെന്നും എന്നാല്ഫെബ്രുവരിയിലെ നയ അവലോകനത്തില്‍ റീപോ നിരക്കില്‍ വീണ്ടും കാല് ശതമാനത്തിന്റെ കുറവു വരുത്തിയേക്കുമെന്നുമാണ് കണക്കാക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
