ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിതകളില്‍ 4 ഇന്ത്യാക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാല് ഇന്ത്യന്‍ ബിസിനസ് വനിതകള്‍ മാത്രമാണ് ലോകത്തെ 100 മികച്ച ഇച്ഛാശക്തിയുള്ള വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ചത്. തുടര്‍ച്ചയായ ആറാമത്തെ വര്‍ഷവും ജര്‍മന്‍ ചാന്‍സലറായ ആംഗല മെര്‍ക്കല്‍ ഒന്നാം സ്ഥാനം നില നിര്‍ത്തി.വാര്‍ത്തകളിലെ സാന്നിധ്യം, സ്വത്ത്,സ്വാധീനം,പ്രഭാവം എന്നിവ കണക്കിലെടുത്താണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയത്.

100 ഏറ്റവും സ്വാധീനമുള്ള വനിതകള്‍ കോടീശ്വരര്‍,ബിസിനസ്,ഫിനാന്‍സ്,മാധ്യമം,രാഷ്ട്രീയം,മനുഷ്യസ്‌നേഹം,എന്‍ജിഒ,ടെക്‌നോളജി എന്നിങ്ങനെയുള്ള 7 വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് ഫോബ്‌സ് അറിയിച്ചു.

ഏറ്റവും ഇച്ഛാശക്തിയുള്ള 100 പേരുടെ പട്ടികയില്‍ 4 ഇന്ത്യന്‍ വനിതകള്‍ ഇവരാണ്,

അരുന്ധതി ഭട്ടാചാര്യ

അരുന്ധതി ഭട്ടാചാര്യ

സ്റ്റേറ്റ് ബാങ്കിന്റെ തലപ്പത്തുള്ള അരുന്ധതി ഭട്ടാചാര്യ ഫോബ്‌സിന്റെ പട്ടികയില്‍ 25ാം സ്ഥാനത്താണ്. 2015ല്‍ ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇവരുടെ സ്ഥാനം 30ാം സ്ഥാനത്തായിരുന്നു.

ചാന്ദ കൊച്ചാര്‍

ചാന്ദ കൊച്ചാര്‍

ഐസിഐസിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചാന്ദ കൊച്ചാര്‍ ഫോബ്‌സിന്റെ പട്ടികയില്‍ 40ാമത്തെ സ്ഥാനത്താണ്.
2015ല്‍ ഫോര്‍ച്യൂണിന്റെ ഏഷ്യ-പസഫികിലെ ഏറ്റവും ശക്തിയുള്ള 100 വനിതകളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ചാന്ദ കൊച്ചാര്‍.

കിരണ്‍ മസുംദര്‍ ഷാ

കിരണ്‍ മസുംദര്‍ ഷാ

ബയോകോണ്‍ ലിമിറ്റഡിന്റെ എംഡിയും ചെയര്‍മാനുമാണ് കിരണ്‍ മസുംദര്‍ ഷാ. 2015ല്‍ ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ 85ാം സ്ഥാനത്തായിരുന്നു ഇവര്‍. പുതിയ ഫോബ്‌സിന്റെ പട്ടികയില്‍ 77ാം സ്ഥാനത്താണ് കിരണ്‍ മസുംദര്‍ ഷാ.

ശോഭന ഭാര്‍ട്യ

ശോഭന ഭാര്‍ട്യ

ഹിന്ദുസ്ഥാന്‍ ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണും എഡിറ്റോറിയല്‍ ഡയറക്ടറുമാണ് ശോഭന ഭാര്‍ട്യ. ഫോബ്‌സിന്റെ പട്ടികയില്‍ 93ാം സ്ഥാനത്താണിവര്‍.

മുന്‍നിരയില്‍

മുന്‍നിരയില്‍

യുഎസ് പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്ന ഹില്ലരി ക്ലിന്റനാണ പട്ടികയില്‍് രണ്ടാം സ്ഥാനത്ത്. മിഷേല്‍ ഒബാമ, ഫെഡറല്‍ ചീഫ് ജാനറ്റ് യെല്ലെന്‍, മെലിന്‍ഡ ഗേറ്റ്സ്, ജനറല്‍ മോട്ടോഴ്സിന്റെ ഷെഫിന്‍ മേരി ബാര, ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദെ, ഫേസ്ബുക്ക് മാനേജര്‍ ഷെറില്‍ സാന്‍ഡ്ബെര്‍ഗ്, യൂട്യൂബ് മേധാവി സൂസന്‍ വോയ്സിക്കി, എച്ച്പി മേധാവി മെഗ് വിറ്റ്മാന്‍, ബാങ്കോ സന്റാന്‍ഡര്‍ പ്രസിഡന്റ് അന പാട്രീഷ്യ ബോട്ടിന്‍, ഇറ്റലിയുടെ മുന്‍ വിദേശകാര്യ മന്ത്രി ഫെഡറിക്ക മോഗറിനി എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു പ്രമുഖ വനിതകള്‍.

English summary

4 Most Powerful Indian Women Who Made It To Forbes List

Only four Indian women business leaders have made it to the latest edition of "The World's 100 Most Powerful Women list".
Story first published: Wednesday, June 8, 2016, 15:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X