പെട്രോള്‍: വില കൂടിയിട്ടും വാങ്ങലിന് കുറവില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കൂടിയിട്ടും ഉപയോഗം കൂടുന്നു. രാജ്യത്ത് പെട്രോളിയം ഉപയോഗത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് മെയില്‍ രേഖപ്പെടുത്തിയത്.

പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 20.9 ലക്ഷം ടണ്‍ പെട്രോളാണ് ആഭ്യന്തരവിപണിയില്‍ വിറ്റത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഏകമാസ വില്പനയാണിത്. മാര്‍ച്ചില്‍ 20.4 ലക്ഷം ടണ്‍ പെട്രോളായിരുന്നു വിറ്റത്. ഈ വര്‍ഷത്തെ ആറു മാസത്തെ കണക്കെടുത്താല്‍ മൊത്തം പെട്രോള്‍ വില്പന 97.7 ലക്ഷം ടണ്‍ വരും. തലേ വര്‍ഷം ഇതേ കാലയളവില്‍ 85.6 ലക്ഷം ടണ്‍ ആയിരുന്നു, ആകെ 14 ശതമാനം വര്‍ധന.

പെട്രോള്‍: വില കൂടിയിട്ടും വാങ്ങലിന് കുറവില്ല

ഡീസല്‍ വാഹനങ്ങളില്‍നിന്നു മാറി പെട്രോള്‍ വാഹനങ്ങളിലേക്കു തിരിഞ്ഞതും പെട്രോള്‍-ഡീസല്‍ വിലകളില്‍ വലിയ അന്തരമില്ലാത്തതുമാണ് പെട്രോള്‍ ഉപയോഗത്തില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍. പെട്രോള്‍-ഡീസല്‍ വിലയിലെ മാറ്റം 18.35ല്‍നിന്ന് ഈ വര്‍ഷം 10 രൂപയായി കുറഞ്ഞിട്ടുണ്ട്.

ഡീസല്‍ ഉപയോഗത്തിലും പിന്നിലല്ല. മെയില്‍ 69.5 ലക്ഷം ടണ്‍ ആണ് ആഭ്യന്തര വിപണയില്‍ വിറ്റത്. മാര്‍ച്ചില്‍ 67.8 ലക്ഷം ടണ്‍ വിറ്റിരുന്നു. ഈ വര്‍ഷം അഞ്ചു മാസം കൊണ്ട് 3.32 കോടി ടണ്‍ ഡീസലാണ് ആഭ്യന്തരവിപണിയില്‍ വിറ്റത്. തലേ വര്‍ഷം ഇതേ കാലയളവിലേക്കാളും ഒമ്പത് ശതമാനം അധികമാണിത്.

<strong>ക്വിഡ് മുന്നോട്ട്</strong>ക്വിഡ് മുന്നോട്ട്

English summary

India's fuel consumption hit a record high in May 2016

The country’s consumption in May of petrol and diesel was the highest ever, with rising sales of passenger and commercial vehicles.
Story first published: Wednesday, July 13, 2016, 16:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X