വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത: ഇനി പേടിക്കാതെ വിമാന ടിക്കറ്റ് റദ്ദാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് റദ്ദാക്കുമ്പോള്‍ ഇനി കൈപൊള്ളില്ല. വിമാന ടിക്കറ്റുകള്‍ റദ്ദാക്കാനുള്ള ഫീസ് ആഗസ്റ്റ് ഒന്നു മുതല്‍ കുത്തനെ കുറയും. ആഗസ്റ്റ് ഒന്നു മുതലുള്ള ടിക്കറ്റ് റദ്ദാക്കലുകള്‍ക്ക് അധിക നിരക്കുകള്‍ ഈടാക്കരുതെന്ന് വിമാനക്കമ്പനികളോട് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) നിര്‍ദേശം.

 

റീഫണ്ട് ഫീസ് എത്രയായിരിക്കുമെന്ന് വിമാനക്കമ്പനികള്‍ യാത്രികരെ അറിയിക്കണം, യാത്രികരെ സംശയത്തിലാക്കരുതെന്നും നിര്‍ദേശമുണ്ട്. നിരവധി കമ്പനികള്‍ ടിക്കറ്റ് റദ്ദാക്കല്‍ നിരക്ക് കുത്തനെ കൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പുതിയ നിര്‍ദേശം ഡി.ജി.സി.എ പുറപ്പെടുവിച്ചത്.

ഇനി പേടിക്കാതെ വിമാന ടിക്കറ്റ് റദ്ദാക്കാം

എല്ലാത്തരത്തിലുള്ള ടിക്കറ്റുകളുടെ റദ്ദാക്കലിനും നിര്‍ദേശം ബാധകമാണ്. നികുതി, വിവിധ ഡെവലപ്‌മെന്റ് ഫീസുകള്‍, പാസഞ്ചര്‍ സര്‍വീസ് ഫീസ് എന്നിവയുള്‍പ്പെടെ റീഫണ്ട് തുക യാത്രികര്‍ക്ക് തിരിച്ചു നല്‍കണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞമാസം കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഈ നിര്‍ദേശവുമായി ആദ്യം മുന്നോട്ടെത്തിയത്. റീഫണ്ട് തുക യാത്രികന് പണമായി വാങ്ങുകയോ ക്രെഡിറ്റിലേക്ക് കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം.

വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത

English summary

DGCA opts for balancing act on air ticket cancellation fee

The Directorate General of Civil Aviation (DGCA), in its final rules published on July 12, has fixed a cap on cancellation fee. As per the earlier proposal the cancellation charges included the base fare alone.
Story first published: Thursday, July 14, 2016, 10:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X