റിലയന്‍സ് ജിയോ: ഓഫര്‍ പെരുമഴയുമായി ടെലികോം കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അടുത്ത മാസം ഉപഭോക്താക്കളിലേക്കെത്തും.ജിയോയുടെ കടന്നുവരവ് ഉറപ്പായതോടെ പ്രമുഖ കമ്പനികളൊക്കെ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

1.34 ലക്ഷം കോടി രൂപയാണ് 4ജി സേവനങ്ങള്‍ ഒരുക്കാന്‍ റിലയന്‍സ് ജിയോ ചെലവഴിച്ചിരിക്കുന്നത്. രാജ്യത്തെ ഏതാണ്ടെല്ലാ സര്‍ക്കിളുകളും കൈവശമുള്ള റിലയന്‍സ് ജിയോയുടെ കടന്നുവരവ് വന്‍ ഭീഷണിയാണെന്ന് മറ്റു കമ്പനികള്‍ വിലയിരുത്തിയിട്ടുമുണ്ട്.

ജിയോ ഓഫറുകള്‍

ജിയോ ഓഫറുകള്‍

ഡാറ്റാ ഓഫറുകള്‍,വോയ്സ് ഓഫറുകള്‍ എന്നിവ ഇപ്പോഴുള്ളതിനേക്കാള്‍ 25 ശതമാനം കുറഞ്ഞ നിരക്കില്‍ അവതരിപ്പിക്കാനാണ് പദ്ധതി. 80 രൂപയ്ക്ക് ലഭിക്കുന്ന 1 ജിബി പായ്ക്കിലാണ് സൗജന്യ വോയ്സ് കോള്‍ സൗകര്യം ലഭിക്കുക. Reads Also: റിലയന്‍സ് ജിയോ 4ജിയുടെ ഫ്രീഡം ഓഫര്‍

 

 

എയര്‍ടെലില്‍ വമ്പന്‍ ഓഫറുകള്‍

എയര്‍ടെലില്‍ വമ്പന്‍ ഓഫറുകള്‍

പ്രീ - പെയ്ഡ് ഇന്റര്‍നെറ്റ് പാക്കേജുകളില്‍ 67 ശതമാനം വരെ അധിക ഡാറ്റയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനിയായ ഭാരതി എയര്‍ടെല്‍ നല്‍കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച ഡാറ്റയുടെ പകുതി തിരിച്ചുനല്‍കുന്ന നിലയിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ അഞ്ചുമണിവരെയുളള രണ്ടുമണിക്കൂര്‍ സമയം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.അതായത് നിര്‍ദിഷ്ട സമയത്ത് 100 എംബി വീഡിയോ ഡൗണ്‍ലോഡ് ചെയ്ത ഉപഭോക്താവിന് 50 എംബി തിരിച്ച് നല്‍കും.

ഡാറ്റയും കൂടും

ഡാറ്റയും കൂടും

എയര്‍ടെലിന്റെ 655 രൂപയുടെ പ്രതിമാസ 4ജി/3ജി പാക്ക് നേരത്തേ മൂന്നു ജിബി ഡാറ്റയാണ് നല്‍കിയിരുന്നത്. ഇതിപ്പോള്‍ 67 ശതമാനം ഉയര്‍ന്ന് അഞ്ച് ജിബിയിലെത്തി. 455 രൂപയുടെ പാക്കിലെ രണ്ടു ജിബി ഡാറ്റ മൂന്നു ജിബിയായും 989 രൂപയുടെ 6.5 ജിബി ഓഫര്‍ പത്തു ജിബിയായും ഉയര്‍ന്നു. കുറഞ്ഞ വിലയുടെ ഡാറ്റ പാക്കുകളിലും മികച്ച ഓഫര്‍ എയര്‍ടെല്‍ നല്‍കുന്നുണ്ട്.

മത്സരത്തിന് ഐഡിയയും

മത്സരത്തിന് ഐഡിയയും

മൂന്നാം സ്ഥാനത്തുള്ള ഐഡിയ സെല്ലുലാര്‍ 45 ശതമാനം വരെ അധിക ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 19 രൂപയ്ക്ക് മുന്‍പ് മൂന്ന് ദിവസത്തേക്ക് നല്‍കിയിരുന്ന 75എംബി 2ജി ഇപ്പോള്‍, 110 എംബിയാണ് മൂന്ന് ദിവസത്തേക്ക് ലഭിക്കുക. ഇതുപോലെ തന്നെ 4ജിയും 3ജിയും 22 രൂപയ്ക്ക് 66 എംബി മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന ഓഫറില്‍ ഇനി മൂന്ന് ദിവസത്തേക്ക് ഈ വിലയ്ക്ക് 90 എംബി ലഭിക്കും. Read Also:ഐഡിയയിലും നിരക്കിളവ്: ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത

 

 

 

മറ്റ് കമ്പനികളും രംഗത്തേക്ക്

മറ്റ് കമ്പനികളും രംഗത്തേക്ക്

വൊഡാഫോണും മറ്റു കമ്പനികളും വൈകാതെ ഓഫറുകളുമായി എത്തുമെന്നാണ് സൂചന.

ഡാറ്റ പാക്കുകള്‍ നിരക്ക് കുറയും

ഡാറ്റ പാക്കുകള്‍ നിരക്ക് കുറയും

റിലയന്‍സ് ജിയോ വിപണിയിലെത്തുമ്പോള്‍ ഡാറ്റാ പാക്ക് നിരക്കുകളുടെ വില 15 മുതല്‍ 20 ശതമാനം വരെ കുറയുമെന്നും വിലയിരുത്തപ്പെടുന്നു.

English summary

RJio effect: Idea and Airtel now slashes data tariffs

Competitors like Airtel and Idea have started scrambling to prepare their response to the Jio services, which are offering better connection speed as well as lower priced data.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X