47% ഇന്ത്യാക്കാര്‍ക്ക് പെന്‍ഷന്‍കാലത്തേക്ക് പണമില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: റിട്ടയര്‍മെന്റിനു ശേഷമുള്ള സാമ്പത്തിക സുരക്ഷയ്ക്ക് പ്രാധാന്യമേറി വരുമ്പോള്‍ ഇന്ത്യയില്‍ നിന്നും അത്ര നല്ല വാര്‍ത്തയല്ല. ഇന്ത്യയിലെ 47 ശതമാനം ജോലിക്കാരും വിരമിച്ചതിനുശേഷമുള്ള ജീവിതത്തിനായി ഒന്നും കരുതിവെയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.

ലണ്ടന്‍ ആസ്ഥാനമായ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇപ്‌സോസ് മോറി ഓണ്‍ലൈനില്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ 47 ശതമാനം ജോലിക്കാരും വിരമിച്ചതിനുശേഷമുള്ള ജീവിതത്തിനായി സമ്പാദിക്കാത്തവരോ സമ്പാദിക്കുന്നത് നിര്‍ത്തിവെച്ചവരോ ആണെന്നു കണ്ടെത്തി.

47% ഇന്ത്യാക്കാര്‍ക്ക് പെന്‍ഷന്‍കാലത്തേക്ക് പണമില്ല


2015 സെപ്റ്റംബറിലും ഒക്ടോബറിലുമായാണ് സര്‍വേ നടത്തിയത്. അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ഹോങ്കോങ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മെക്‌സികോ, സിംഗപ്പൂര്‍, തായ് വാന്‍, യു.എ.ഇ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലെ 18,207 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

ഇന്ത്യയില്‍ പെന്‍ഷന്‍കാലത്തെ ജീവിതത്തിനുവേണ്ടി സമ്പാദിക്കാന്‍ തുടങ്ങിയ 44 ശതമാനം പേര്‍ക്ക് ഇടയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. 21 ശതമാനം ഇതുവരെ സമ്പാദിക്കാന്‍ തുടങ്ങിയിട്ടേയില്ല. 60 വയസ്സിനുമുകളിലുള്ള 22 ശതമാനം ജോലിക്കാരും 50 വയസ്സിന് മുകളിലുള്ള 14 ശതമാനം പേരും വിരമിച്ചതിനുശേഷമുള്ള ജീവിതത്തിനായി സമ്പാദ്യമാരംഭിച്ചിട്ടില്ല. പത്തിലൊരാള്‍ റിട്ടയര്‍മെന്റ് സംബന്ധിച്ച ഉപദേശങ്ങളോ വിവരങ്ങളോ സ്വീകരിച്ചിട്ടില്ല.

<strong>അഞ്ച് പൈസ വേണ്ട ഈ ബിസിനസുകള്‍ തുടങ്ങാന്‍</strong>അഞ്ച് പൈസ വേണ്ട ഈ ബിസിനസുകള്‍ തുടങ്ങാന്‍

English summary

47% of Indians not saving for retirement: Survey

A report revealed that 47% of working people in India have not started saving for their future or have stopped or faced difficulties while saving.
Story first published: Tuesday, July 19, 2016, 16:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X