കേരളത്തില്‍ 350 ബാങ്ക് ശാഖകള്‍ പൂട്ടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തില്‍ 350നടുത്ത് എസ്ബിഐ ശാഖകള്‍ പൂട്ടുന്നു. എസ്ബിടി -എസ്ബിഐ ലയനത്തിന്റെ ഭാഗമായി ഓരോ ജില്ലയിലും പൂട്ടേണ്ട ശാഖകളുടെ പട്ടിക തയ്യാറാക്കി അയച്ചുതുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

എസ്ബിഐയുടെയും അസോസിയേറ്റ് ബാങ്കുകളുടെയും ഒരുകിലോമീറ്റര്‍വരെ ചുറ്റളവിലുള്ള ശാഖകളാണ് ബിസിനസ് പരിഗണിച്ചശേഷം പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് എസ്ബിഐക്കും എസ്ബിടിക്കും കൂടുതല്‍ ശാഖകളുള്ളത് . എറണാകുളം ജില്ലയില്‍ 32 ശാഖകള്‍ പൂട്ടാനാണ് നീക്കം. കൂടാതെ ഇവിടെ നിന്നുമുളള 450 ഓളം ജീവനക്കാരെ മറ്റ് എസ്.ബി.ഐ ശാഖകളിലേക്ക് മാറ്റും.

കേരളത്തില്‍ 350 ബാങ്ക് ശാഖകള്‍ പൂട്ടുന്നു

മുന്നൂറോളം സ്ഥിരം ജീവനക്കാര്‍ക്ക് നിയമപരമായ ജോലിസുരക്ഷയുണ്ടാകും. എന്നാല്‍ കരാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ലയനം പൂര്‍ത്തിയായാല്‍ കുറഞ്ഞത് ആറുവര്‍ഷത്തേക്ക് സ്റ്റേറ്റ് ബാങ്കില്‍ ഒരു തസ്തികയിലും നിയമനം ഉണ്ടാകില്ല.എറണാകുളം ജില്ലയില്‍ എസ്ബിഐക്കും എസ്ബിടിക്കും 97 ശാഖവീതമുണ്ട്. മറ്റ് അസോസിയേറ്റ് ബാങ്കുകള്‍ക്കും ഭാരതീയ മഹിളാ ബാങ്കിനുമായി 12 ശാഖയാണുള്ളത്. ആകെയുള്ള 206 ശാഖയില്‍ 33 എണ്ണം പൂട്ടാനാണ് നിര്‍ദേശം.

അസോസിയേറ്റ് ബാങ്കുകളുടെ 6,978 ശാഖകളാണ് ലയനം പൂര്‍ത്തിയാകുന്നതോടെ എസ്ബിഐയുടെ ഭാഗമാവുക.

<strong> ശമ്പളവര്‍ധനക്കാര്‍ക്ക് എസ്ബിഐയുടെ ഭവനവായ്പകള്‍</strong> ശമ്പളവര്‍ധനക്കാര്‍ക്ക് എസ്ബിഐയുടെ ഭവനവായ്പകള്‍

English summary

SBI weighs plan to shut 350 of its branches in Kerala

In the backdrop of cost rationalisation, the State Bank of India (SBI) is shutting down around 30 per cent of its branches, relocating and even consolidating few branches.
Story first published: Wednesday, August 3, 2016, 15:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X