ആസ്‌ക് മി പൂട്ടുന്നു, 4000 പേര്‍ക്ക് ജോലി പോകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഗുഡ്ഗാവ് ആസ്ഥാനമായുള്ള കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം ആയ ആസ്‌ക് മി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇതോടെ 4000 ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടും.കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അടച്ചുപൂട്ടലിന് പിന്നില്‍.

പ്രധാന ഓഹരി ഉടമകളായ ആസ്‌ട്രോ ഹോള്‍ഡിംഗ്‌സ് പിന്മാറിയതാണ് മുന്നറിയിപ്പില്ലാതെ ആസ്‌ക് മി പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം. കമ്പനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പുതിയ ഓര്‍ഡറുകളൊന്നും സ്വീകരിക്കുന്നില്ല. ആസ്‌ക് മി ഡോട്ട് കോമിലൂടെ വില്‍പന നടത്തിയ വ്യാപാരികള്‍ക്ക് കുടിശിക ലഭിക്കാനുണ്ട്. ജീവനക്കാരുടെ ശമ്പളവും നല്‍കിയിട്ടില്ല.

ആസ്‌ക് മി പൂട്ടുന്നു, 4000 പേര്‍ക്ക് ജോലി പോകും

ആസ്‌ക് മിയുടെ 97 ശതമാനം ഓഹരികളും കൈയാളിയിരുന്നത് ആസ്‌ട്രോ ഗ്രൂപ്പാണ്. കഴിഞ്ഞ മാസം 150 കോടി രൂപയുടെ നിക്ഷേപമായിരുന്നു ആസ്‌ട്രോ ഗ്രൂപ്പ് നടത്തിയത്. പ്രതിസന്ധി രൂക്ഷമായതിനാല്‍ 650ലധികം ജീവനക്കാര്‍ ആസ്‌ക് മിയില്‍നിന്ന് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.

പരസ്യ സൈറ്റായി 2010ലാണ് ആസ്‌ക് മി ഡോട്ട് കോം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് 2012ല്‍ ആസ്‌ക് മി ബസാര്‍ എന്ന പേരില്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു. 2013ല്‍ ഗെറ്റ് ഇറ്റിനെ ആസ്‌ക് മി ഏറ്റെടുത്തു. 70 നഗരങ്ങളിലായി 12,000 വ്യാപാരികള്‍ ആസ്‌ക് മിയുമായി സഹകരിച്ചിരുന്നു.

Read Also: അതിസമ്പന്നം ഇന്ത്യയിലെ ഈ നഗരങ്ങള്‍

English summary

AskMe shuts down, lays off 4,000 employees

The consumer internet search platform AskMe has shut down its operations, laying off remaining of its staff. The company probably took the decision because of severe cash crunch.
Story first published: Saturday, August 20, 2016, 13:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X