ട്വിറ്ററില്‍ പിരിച്ചുവിടല്‍, ഇന്ത്യന്‍ ജോലിക്കാരെ പറഞ്ഞയക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ട്വിറ്റര്‍ ബംഗളുരു കേന്ദ്രത്തിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നു. എത്ര പേര്‍ക്കാണ് ജോലി നഷ്ടമാവുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ആഗോള എഞ്ചിനീയര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ട്വിറ്ററിന് ഇതുവരെ സേവനം നല്‍കിയവര്‍ക്ക് നന്ദി പറയുന്നതായും അവര്‍ക്ക് ഏറ്റവും നല്ല രീതിയില്‍ കമ്പനി വിടുന്നതിനുള്ള അവസരം നല്‍കുമെന്നും ട്വിറ്റര്‍ അറിയിച്ചു.

ഇന്ത്യ പ്രിയപ്പെട്ടത്

ഇന്ത്യ പ്രിയപ്പെട്ടത്

ഇന്ത്യയാണ് ട്വിറ്ററിന് ഏറെ പ്രതീക്ഷയുള്ള രാജ്യം. രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താനും കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്താനും ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. പരസ്യം, ഉപയോക്താക്കള്‍, പാര്‍ട്‌ണേഴ്‌സ് എന്നിവരുടെ കാര്യങ്ങളില്‍ ഇന്ത്യ കമ്പനിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ട്വിറ്റര്‍ പറഞ്ഞു.

സിപ് ഡയല്‍ സൊലൂഷന്‍സ്

സിപ് ഡയല്‍ സൊലൂഷന്‍സ്

കഴിഞ്ഞ വര്‍ഷമാണ് ട്വിറ്റര്‍ ബെംഗളൂരു അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സിപ് ഡയല്‍ മൊബൈല്‍ സൊലൂഷന്‍സ് എന്ന കമ്പനിയെ സ്വന്തമാക്കിയത്. ഇതിനെത്തുടര്‍ന്നാണ് യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ ബെംഗളൂരുവില്‍ എന്‍ജിനീയറിംഗ് യൂണിറ്റ് ആരംഭിച്ചത്.

ട്വിറ്ററിന്റെ ആദ്യ ഏറ്റെടുക്കല്‍

ട്വിറ്ററിന്റെ ആദ്യ ഏറ്റെടുക്കല്‍

സിപ് ഡയല്‍ മൊബൈല്‍ സൊലൂഷന്‍സ് സ്വന്തമാക്കുന്നതിന് ട്വിറ്റര്‍ 35 മില്ല്യണ്‍ ഡോളറാണ് മുടക്കിയത്. എന്നാല്‍ വിപണിയില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ ട്വിറ്ററിന് കഴിഞ്ഞില്ല. ഇന്ത്യയില്‍ കമ്പനി നടത്തിയ ആദ്യത്തെ ഏറ്റെടുക്കലായിരുന്നു ഇത്.

60 പേര്‍ക്ക് ജോലി പോയേക്കാം

60 പേര്‍ക്ക് ജോലി പോയേക്കാം

എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ബെംഗളൂരുവിലെ ഏകദേശം 60 ജോലിക്കാരെ ട്വിറ്ററിന്റെ പുതിയ തീരുമാനം ബാധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

English summary

Twitter lays off India engineering team

Twitter is shutting its engineering operations in Bengaluru, a move that's likely to impact around 60 employees, most of who came on board after it acquired mobile marketing platform ZipDial.
Story first published: Wednesday, September 21, 2016, 14:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X