ഇനി എന്തിനാ മൊബൈല്‍ ഇന്റര്‍നെറ്റ്,100 റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈഫൈ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഇന്റര്‍നെറ്റ് ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കമ്പനികള്‍ക്ക് വെല്ലുവിളിയുമായി ഗൂഗിള്‍. ഇന്ത്യയില്‍ എല്ലായിടത്തും സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ സ്റ്റേഷന്‍ എന്ന പദ്ധതി ഇന്ത്യയിലൊട്ടാകെ ഗൂഗിള്‍ നടപ്പിലാക്കുന്നത്.

 

നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് ഗൂഗിള്‍ 53 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കി വരുന്നുണ്ട്.

100 റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് ഇന്റര്‍നെറ്റ്

100 റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് ഇന്റര്‍നെറ്റ്

ഈ വര്‍ഷം അവസാനത്തോടെ സൗജന്യ ഇന്റര്‍നെറ്റ് സേവനം 100 റെയില്‍വേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുവാനാണ് ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം ഏകദേശം 35 ലക്ഷത്തിലധികം ആളുകള്‍ ഈ സൗജന്യ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

പാര്‍ക്കിലും മാളിലും ഗൂഗിള്‍ സ്റ്റേഷന്‍

പാര്‍ക്കിലും മാളിലും ഗൂഗിള്‍ സ്റ്റേഷന്‍

ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാര്‍ക്കുകള്‍, യൂണിവേഴ്‌സിറ്റികള്‍, ഷോപ്പിങ് മാളുകള്‍, ബസ് സ്റ്റേഷനുകള്‍, കഫെ തുടങ്ങിയ ഇടങ്ങളിലെല്ലാം ഗൂഗിള്‍ സ്റ്റേഷന്‍ സ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇത് ടെലികോം സേവനദാതാക്കള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കും.

 ഇന്റര്‍നെറ്റ് എപ്പോഴും എവിടേയും

ഇന്റര്‍നെറ്റ് എപ്പോഴും എവിടേയും

'രാജ്യത്തെ ഓരോ പൗരനും ഏതു സമയത്തും മികച്ച ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക' എന്നതാണ് ഗൂഗിള്‍ സ്റ്റേഷന്റെ ലക്ഷ്യമെന്ന് ഗൂഗിള്‍സ് നെക്സ്റ്റ് ബില്യണ്‍ പ്ലാന്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളിലേക്കും

മറ്റ് രാജ്യങ്ങളിലേക്കും

ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതി ഭാവിയില്‍ ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം.

English summary

Google Station launched in India for Internet in public places

Google, a unit of Alphabet Inc , said on Tuesday it launched Google Station in India, a service that aims to deepen its reach across the country, as the search giant seeks to bring more people on to its Google platform.
Story first published: Thursday, September 29, 2016, 12:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X