ഇന്ത്യയിലെ യുവാക്കള്‍ക്ക് ജോലിയില്ല, വരുന്നത് ജോലിയില്ലാ കാലം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: യന്ത്രങ്ങള്‍ ഇന്ത്യക്കാരുടെ ജോലി കളയും! അതെ വരാനിരിക്കുന്നത് ജോലിയില്ലാ കാലം തന്നെ. സാങ്കേതികവിദ്യയിലെ പുരോഗതി അഭിനന്ദനാര്‍ഹമാണ്. പക്ഷേ വിവിധ മനുഷ്യന്റെ ജോലികള്‍ നശിപ്പിച്ചുകൊര്‍ന്നുകൊണ്ടാണ് സാങ്കേതികവിദ്യ വളര്‍ച്ച നേടുന്നത്. അതിയന്ത്രവല്‍ക്കരണം ഇന്ത്യയിലെ 69 ശതമാനം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് ലോകബാങ്കിന്റെ പഠനം.

 

ചൈനയില്‍ 77%

ചൈനയില്‍ 77%

ചൈനയില്‍ 77 ശതമാനം തൊഴിലും നഷ്ടമാകുമെന്ന് ലോകബാങ്കിന്റെ ഗവേഷണം ചൂണ്ടി കാണിക്കുന്നു. ഏതോപ്യയില്‍ തൊഴില്‍ നഷ്ടം 85 ശതമാനമാണ്. റിപ്പോര്‍ട്ട് സത്യമായാല്‍ നിരവധി തൊഴിലുകളാണ് ഈ രാജ്യങ്ങളില്‍ നഷ്ടമാവുകയെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

യന്ത്രങ്ങള്‍ പണി കളയും

യന്ത്രങ്ങള്‍ പണി കളയും

മനുഷ്യന് പകരം യന്ത്രങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന വ്യവസായ സംസ്‌കാരം ഭൂരിഭാഗത്തിന്റെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് പഠനം പറയുന്നത്.

വികസനം ലക്ഷ്യമാക്കി അടിസ്ഥാനസൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രേത്സാഹിപ്പിക്കുമ്പോഴും രാജ്യങ്ങളുടെ ഭാവിയെ ക്കുറിച്ചും സാങ്കേതികവിദ്യ ലോകത്തിനു വരുത്താന്‍പോകുന്ന മാറ്റങ്ങളെക്കുറിച്ചും ഞങ്ങള്‍ ബോധവാന്മാരാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ജിം കിം പറഞ്ഞു.

കുട്ടികളില്‍ വളര്‍ച്ച മുരടിപ്പ്

കുട്ടികളില്‍ വളര്‍ച്ച മുരടിപ്പ്

വികസിത, വികസ്വര രാജ്യങ്ങള്‍ മാത്രമല്ല ആഫ്രിക്കന്‍ രാജ്യങ്ങളിലും സാങ്കേതിക വിദ്യയുടെ വളര്‍ച്ച തൊഴില്‍ മേഖലയ്ക്ക് ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പും ഇന്ത്യ ഭാവിയില്‍ നേരിടുന്ന വലിയ പ്രതിസന്ധിയാകുമെന്ന് ലോകബാങ്ക് പ്രസിഡന്റ് പറയുന്നു.

ലോകബാങ്ക് പ്രസിഡന്റ് ജിം കിം

ലോകബാങ്ക് പ്രസിഡന്റ് ജിം കിം

വ്യാവസായിക രാഷ്ട്രങ്ങളില്‍ പരമ്പരാഗത രീതിയില്‍ ഉത്പാദനം ഉയര്‍ത്തുകയെന്നത് അപ്രായോഗികമാണ്. എന്നാല്‍, ഈ പഠനമനുസരിച്ച് ഈ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ജിം കൂട്ടിച്ചേര്‍ത്തു. യന്ത്രവത്കരണവും സാങ്കേതികവിദ്യയുടെ പുരോഗതിയും മിക്ക രാജ്യങ്ങളിലേയും പരമ്പരാഗത തൊഴില്‍ മേഖലയില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും അമേരിക്കയില്‍ ഇതിന് മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary

Automation threatens 69 per cent jobs in India, says World Bank

Automation threatens 69 per cent of the jobs in India, while 77 per cent in China, according to a World Bank research which has said that technology could fundamentally disrupt the pattern of traditional economic path in developing countries.
Story first published: Thursday, October 6, 2016, 16:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X