ഒരു കൊല്ലത്തേക്ക് ഫോണില്‍ റീചാര്‍ജ് ചെയ്യണ്ട: ആപ്പിളില്‍ ജിയോ ഒരു കൊല്ലം ഫ്രീ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പുതിയ ഐഫോണ്‍ വാങ്ങുന്ന ജിയോ യൂസര്‍മാര്‍ക്ക് ഒരു വര്‍ഷം കോളും ഡാറ്റയും എല്ലാം ഫ്രീ. ജനുവരി ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്കാണ് ഓഫര്‍ ലഭ്യമാവുക. നിലവിലുള്ള മൂന്ന് മാസത്തേക്കുള്ള സൗജന്യ ഓഫര്‍ കൂടി ചേരുമ്പോള്‍ ഇത് പതിനഞ്ച് മാസമാകും.

 

റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ പ്രീമിയം സ്റ്റോറുകളിലൂടേയും ആപ്പിള്‍ അംഗീകൃത സ്റ്റോറുകളിലൂടേയും ഐഫോണ്‍ വാങ്ങുന്ന ജിയോ ഉപയോക്താക്കള്‍ക്കാണ് വമ്പന്‍ ഓഫര്‍ ലഭിക്കുക.

 12 മാസത്തേക്ക്

12 മാസത്തേക്ക്

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് തുടങ്ങിയ ഐഫോണ്‍ സീരിസുകള്‍ വാങ്ങുന്നവര്‍ക്കെല്ലാം 12 മാസം നീണ്ടുനില്‍ക്കുന്ന ഓഫറുണ്ട്.

അണ്‍ലിമിറ്റഡ് ഓഫറുകള്‍

അണ്‍ലിമിറ്റഡ് ഓഫറുകള്‍

അണ്‍ലിമിറ്റഡ് കോള്‍, എസ്ടിഡി-നാഷണല്‍ റോമിങ് വോയ്സ്, അണ്‍ലിമിറ്റഡ് ടെക്സ്റ്റ്, 20 ജിബി 4ജി ഡേറ്റ, 40 ജിബി വൈഫൈ ഡേറ്റാ, അണ്‍ലിമിറ്റഡ് നൈറ്റ് 4ജി ഡേറ്റാ, പ്രീമിയം ജിയോ ആപ്ലിക്കേഷനുകളിലേക്ക് അണ്‍ലിമിറ്റഡ് സബ്സ്‌ക്രിപ്ഷന്‍ എന്നിവ അടക്കമാണ് ഓഫര്‍.

25% എക്‌സ്‌ക്ലൂസിവ് ഡിസ്‌കൗണ്ട്

25% എക്‌സ്‌ക്ലൂസിവ് ഡിസ്‌കൗണ്ട്

ഐഫോണ്‍ വാങ്ങുന്ന ജിയോ യൂസര്‍മാര്‍ക്ക് 25 ശതമാനം എക്സ്‌ക്ലൂസീവ് ഡിസ്‌ക്കൗണ്ടും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക ജിയോ താരിഫ് പ്ലാനുകളും ഇതിനൊപ്പമുണ്ട്. താരിഫിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പുതിയ ഓഫറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജിയോ വെബ്സൈറ്റില്‍ വരും ദിനങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് അറിയുന്നു.

ഓഫറുകള്‍ അനവധി

ഓഫറുകള്‍ അനവധി

ജിയോ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന ഐഫോണ്‍ യൂസര്‍മാര്‍ക്ക് ലൈവ് ടിവിയില്‍ 300ലധികം ചാനലുകള്‍ കാണാനാകും. ഹൈ ഡെഫ്നിഷന്‍ വോയ്സ് കോളിങ് സേവനവും യൂസര്‍മാര്‍ക്ക് ലഭിക്കും.

ഐഫോണ്‍ 7, 7പ്ലസ് വിപണിയില്‍

ഐഫോണ്‍ 7, 7പ്ലസ് വിപണിയില്‍

ടെക് ഭീമന്‍ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 7, 7 പ്ലസ് എന്നിവയുടെ വില്‍്പന വെള്ളിയാഴ്ചയാണ്് തുടങ്ങിയത്. വൈകുന്നേരം ഏഴു മുതലാണ് രാജ്യവ്യാപകമായി വില്പന ആരംഭിച്ചത്. ഐഫോണ്‍ 7ന് 60,000 രൂപ മുതലും 7പ്ലസിന് 72,000 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്.

വില്‍പന പൊടിപൊടിക്കാന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍

വില്‍പന പൊടിപൊടിക്കാന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍

രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍, പേടിഎം, ടാറ്റാ ക്ലിക്ക് തുടങ്ങിയവയെല്ലാം ഐഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി വില്‍്പനരംഗത്തുണ്ട്. സമീപകാലത്ത് ഇന്ത്യയില്‍ കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കാനാവാത്ത ആപ്പിളിന് പുതിയ ഐഫോണുകളില്‍ വന്‍ പ്രതീക്ഷയാണുള്ളത്.

English summary

Reliance Jio offers new Apple iPhone users free service for 15 months

Mukesh Ambani-led Reliance Jio will offer free voice calls, 20GB data and unlimited SMS for one year, worth Rs18,000, to all new iPhone users on its network.
Story first published: Saturday, October 8, 2016, 14:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X