ആറ് ലക്ഷം എടിഎം കാര്‍ഡ് നല്‍കാന്‍ എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആറുലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് പുതിയ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആറുലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് പുതിയ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കും. ഓണ്‍ലൈന്‍ ഹാക്കിംഗിനെ തുടര്‍ന്ന് ഉയര്‍ന്ന സുരക്ഷാ ഭീഷണിയില്‍ എസ്ബിഐ ആറുലക്ഷത്തിലധികം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്നാണ് പുതിയ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്. ഇന്ത്യയിലെ ബാങ്കുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തോതില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

ആറ് ലക്ഷം എടിഎം കാര്‍ഡ് നല്‍കാന്‍ എസ്ബിഐ

6.29 ലക്ഷം കാര്‍ഡുകള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവയുടെ ഉടമസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്ബിഐ ഡെപ്യൂട്ടി എം.ഡി മഞ്ജു അഗര്‍വാള്‍ പറഞ്ഞു. സുരക്ഷാ ഭീഷണി നേരിടുന്ന കാര്‍ഡ് ഉടമകള്‍ക്ക് ബാങ്കിനെ സമീപിച്ച് കാര്‍ഡുകള്‍ കൈപ്പറ്റാവുന്നതാണ്.

എടിഎം തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷിതമായ 7000 പുതിയ എടിഎമ്മുകള്‍ക്ക് എസ്ബിഐ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

<strong>പച്ചക്കറി മുതല്‍ ഗ്യാസ് വരെ, ചിലവൊതുക്കാന്‍ ഏറെ മാര്‍ഗങ്ങള്‍ </strong>പച്ചക്കറി മുതല്‍ ഗ്യാസ് വരെ, ചിലവൊതുക്കാന്‍ ഏറെ മാര്‍ഗങ്ങള്‍

English summary

6 lakh SBI customers to get new debit cards

Over six lakh customers of State Bank of India (SBI) will get new debit cards soon as the bank has moved swiftly to contain the damage caused by a recent malware-related security breach.
Story first published: Wednesday, November 2, 2016, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X