യൂണിയന്‍ ബജറ്റ് നീട്ടിവയ്ക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അടുത്തമാസം ഒന്നിന് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന യൂണിയന്‍ ബജറ്റ് മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ഫെബ്രുവരി ഒന്നിന് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന യൂണിയന്‍ ബജറ്റ് മാറ്റിവയ്ക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പൊതുബജറ്റ് സംസ്ഥാന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ബജറ്റ് അവതരിപ്പിച്ചാല്‍ അതു തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അഭിഭാഷകനായ എം എല്‍ ശര്‍മ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍, ജസ്റ്റിസ് ഡി വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും അതുകൊണ്ടുതന്നെ ഈ സമയത്ത് ബജറ്റ് അവതരിപ്പിക്കുന്നത് ചട്ടലംഘനമാകുമെന്നുമുള്ള ഹര്‍ജിയിലെ വാദങ്ങള്‍ കോടതി നിരാകരിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പരാതിക്കാരന്റെ വാദം. അതിനാല്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമാകുമെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ധനസഹായങ്ങള്‍, പ്രത്യേക പദ്ധതികള്‍ തുടങ്ങിയവ പ്രഖ്യാപിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജനുവരി 31നാണ് ഇത്തവണ പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. സാധാരണ ഫെബ്രുവരി രണ്ടാം വാരം ബജറ്റ് സമ്മേളനം തുടങ്ങുകയും, ഫെബ്രുവരി 28 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതുമായിരുന്നു പതിവ്. ഇത് മാറ്റിയാണ് ഒരുമാസം നേരത്തെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചിക്കുന്നത്. അതേസമയം ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള ഒന്നാം യു പി എ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തെ ബജറ്റ് അവതരണം യു പി എ സര്‍ക്കാര്‍ സ്വമേധയാ നീട്ടിവെച്ചിരുന്നു.
ഇതിന് പുറമെ 92 വര്‍ഷത്തെ കീഴ്വഴക്കം അവസാനിപ്പിച്ച് റയില്‍വേ ബജറ്റും കേന്ദ്രബജറ്റിന് കീഴിലാക്കിയിട്ടുണ്ട്. നേരത്തേയാക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിെന്റ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണിത് ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന യൂണിയന്‍ ബജറ്റ് ഒരു മാസം നേരത്തെ ആക്കിയിരിക്കുന്നത്.

 യൂണിവേഴ്‌സല്‍ ബേസിക് സ്‌കീം പദ്ധതി: പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാവും യൂണിവേഴ്‌സല്‍ ബേസിക് സ്‌കീം പദ്ധതി: പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാവും

English summary

Supreme court turned down plea seeking to restrain Union budget

Supreme court turned down plea seeking to restrain Union budget.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X