യൂണിയന്‍ ബജറ്റില്‍ ഓഹരി നിക്ഷേപകരെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ ഉണ്ടാവുമോ!!!

കേന്ദ്ര സര്‍ക്കാരിനറെ നോട്ടുപിന്‍വലിക്കലിനുശേഷം താഴേക്കുപോയ ഓഹരിവിപണി നിലവില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഈ മുന്നേറ്റം തുടരുന്നതിനായി കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്രബജറ്റില്‍ ഇടംപിടിക്കുമെന്നാണ് സാമ്പത്തിക രംഗം പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനറെ നോട്ടുപിന്‍വലിക്കലിനുശേഷം താഴേക്കുപോയ ഓഹരിവിപണി നിലവില്‍ തിരിച്ചുവരവിന്റെ പാതയിലാണ്.
ഈ മുന്നേറ്റം തുടരുന്നതിനായി കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.ഇതിനുസഹായകരമാകുംവിധം സെക്യുരിറ്റീസ് ആന്റ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ(സെബി), സെക്യുരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് കുറയ്ക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന് മുന്നില്‍വച്ചിട്ടുണ്ട്.


ഓഹരി വ്യാപാരത്തിന്‍മേലുള്ള സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാവുമെന്ന് പൂര്‍ണ്ണമായും പ്രതീക്ഷയര്‍പ്പിക്കുന്നു. ഈ സൂചനകള്‍ വന്നുതുടങ്ങിയതോടെ കഴിഞ്ഞദിവസങ്ങളിലെ ഓഹരി വിപണിയിലും മുന്നേറ്റം പ്രകടമായി.


ആവശ്യങ്ങള്‍

  • ഡെറ്റ് ഫണ്ടുകളുടെ മൂലധനനേട്ടത്തിനായുള്ള നികുതികാലാവധി മൂന്നുവര്‍ഷത്തില്‍നിന്നും ഒരുവര്‍ഷമായി വെട്ടിക്കുറയ്ക്കുക
  • ടാക്‌സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപനികുതിയുടെ ആനൂകൂല്യപരിധി രണ്ടുലക്ഷം രൂപയാക്കുക

ഇക്കാര്യങ്ങളില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടായാല്‍ വിദേശനിക്ഷേപകര്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ആകൃഷ്ടരാകുമെന്ന് ഉറപ്പാണ്.

നിലവില്‍ ഡെറ്റ് ഫണ്ടിന്റെ മൂലധനനേട്ടത്തിന് നികുതി ആനുകൂല്യം ലഭിക്കുന്നത് മൂന്നുവര്‍ഷംമുതല്‍ മുകളിലേക്ക് നിക്ഷേപം കൈവശംവയ്ക്കുന്നവര്‍ക്കാണ്. ഇത് ഒരുവര്‍ഷമാക്കിയാല്‍, കാലാവധക്ക് ഇടയില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നല്‍കേണ്ട നികുതിയില്‍ ഇളവ് ലഭിക്കും.

 കേന്ദ്ര ബജറ്റിനായി കാതോര്‍ത്ത് വാണിജ്യ-വ്യവസായ ലോകവും കേന്ദ്ര ബജറ്റിനായി കാതോര്‍ത്ത് വാണിജ്യ-വ്യവസായ ലോകവും

English summary

Expectations of share market from the Union Budget 2017-18

Expectations of share market from the Union Budget 2017-18
Story first published: Friday, January 27, 2017, 15:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X