റെയില്‍വെ ബജറ്റ്: ചരക്ക്-യാത്രാ കൂലികള്‍ വര്‍ദ്ധിപ്പിക്കുമോ!!

പൊതുബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന റെയില്‍വെ ബജറ്റില്‍, പാരമ്പര്യമായി റെയില്‍വെ ബജറ്റില്‍ പറയുന്ന കാര്യങ്ങളെല്ലാം ഉണ്ടായിരിക്കും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വതന്ത്ര ഇന്ത്യയിലെ 87-ാമത്തെയും മോദി സര്‍ക്കാരിന്റെ നാലാമത്തെയും ബജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍നിന്നും ഒട്ടേറെ വ്യത്യാസങ്ങളുള്ള ബജറ്റായിരിക്കും 2017-18ലേത്.

 

വ്യത്യസ്തകള്‍ നിറഞ്ഞ ബജറ്റ്

വ്യത്യസ്തകള്‍ നിറഞ്ഞ ബജറ്റ്

ഇതുവരെ എല്ലാ ബജറ്റുകളും അവതരിപ്പിച്ചിരുന്നത് ഫെബ്രുവരി മാസത്തെ ആദ്യപ്രവൃത്തി ദിവസമായിരുന്നു.ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിെന്റ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന യൂണിയന്‍ ബജറ്റ് ഒരു മാസം നേരത്തെ, ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

92 വര്‍ഷത്തെ കീഴ്വഴക്കം അവസാനിപ്പിച്ച് ഇത് ആദ്യമായി റെയില്‍വേ ബജറ്റും കേന്ദ്രബജറ്റിന് കീഴിലാക്കിയിരിക്കുകയാണ്. ആസൂത്രണ കമ്മിഷന്‍ ഇല്ലാതായതിനാല്‍ പദ്ധതിച്ചിലവ്, പദ്ധതിയേതര ചിലവ് എന്നീ വകഭേദങ്ങളില്ലാത്ത ആദ്യ ബജറ്റ് എന്നീ സവിശേഷതകളും ഇത്തവണത്തെ യൂണിയന്‍ ബജറ്റിനുണ്ട്.

 

 

റെയില്‍വെ ബജറ്റ്

റെയില്‍വെ ബജറ്റ്

പൊതുബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന റെയില്‍വെ ബജറ്റില്‍, പാരമ്പര്യമായി റെയില്‍വെ ബജറ്റില്‍ പറയുന്ന കാര്യങ്ങളെല്ലാം ഉണ്ടായിരിക്കും. വരുന്ന ബജറ്റില്‍ ചരക്ക് കൂലിയും യാത്രാ കൂലിയും കൂടുന്നതിന് സാധ്യതയില്ല. പുതുതായി രൂപവത്കരിക്കാന്‍ പോവുന്ന റെയില്‍വേ റഗുലേറ്ററി അതോറിറ്റിയായിരിക്കും ഇനി മുതല്‍ ഇത് ചെയ്യുക. 201718ലേക്കുള്ള ബജറ്റില്‍ റെയില്‍വെ വിഹിതം നടപ്പ് വര്‍ഷത്തേക്കാള്‍ ആറ് ശതമാനം കൂട്ടി 48,000 കോടി രൂപയാക്കുമെന്നാണറിയുന്നത്.

കൂടാതെ ഇനിമുതല്‍ റെയില്‍വെ കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതം നല്‍കേണ്ടതില്ല. വരുമാനം കൂട്ടിയും ചിലവ് കുറച്ചും റെയില്‍വെ കൂടുതല്‍ വരുമാനം കണ്ടെത്തണം. പുതിയ റെയില്‍ പാതകളും വണ്ടികളുമൊക്കെ അനുവദിക്കുന്നത് സാധ്യതാ പഠനം വിലയിരുത്തിയാണ്.

 

 

 

റെയില്‍വെ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും

റെയില്‍വെ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും

ശബരി പാത, കോച്ച് ഫാക്ടറി തുടങ്ങി വര്‍ഷങ്ങളായുള്ള ആവശ്യങ്ങളാണ് റയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവയ്ക്കുന്നത്. പാതയിരട്ടിപ്പിക്കല്‍, ഗേജ് മാറ്റം, വൈദ്യുതീകരണം തുടങ്ങിയവയ്ക്കായി650 കോടി രൂപ വേണം. പ്രത്യേക ബജറ്റ് ഒഴിവാക്കി റെയില്‍വെ വികസനവും പൊതുബജറ്റിന്റെ ഭാഗമാക്കുമ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് എത്രത്തോളം സ്ഥാനമുണ്ടാകുമെന്ന് കണ്ടറിയണം.

 

 

കേരളം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍

കേരളം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനവധിയാണ്.

 

  • സബര്‍ബന്‍ ട്രയിന്‍, അങ്കമാലി ശബരിപാത, കഞ്ചിക്കോട് കോച്ച് ഫാക്ടറി, നിലമ്പൂര്‍-നഞ്ചന്‍കോട് കൊച്ചി- മധുര പാതകള്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി
  • കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ട് വര്‍ഷങ്ങളായിട്ടും വേണ്ടത്ര ഫണ്ട് അനുവദിച്ചിട്ടില്ല 
  • കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി ശബരി പാതയ്ക്ക് തുക അനുവദിക്കണം
  • ചെറിയ റൂട്ടുകളില്‍ മെമു സര്‍വ്വീസും, തിരുവനന്തപുരം -കാസര്‍കോട് പാതയില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനവും
  • രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള റെയില്‍വെ സോണ്‍ എന്ന ആവശ്യം ഇക്കുറിയുമുന്നയിച്ചിട്ടുണ്ട്.

 

കേരളത്തിന്റെ ഈ ആവശ്യങ്ങല്‍ നടപ്പിലാവുമോയെന്ന് കണ്ടറിയാം. എന്നാല്‍, പാളത്തിലെ വിള്ളലുകള്‍മൂലം അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സംസ്ഥാനത്ത് ട്രാക്കുകള്‍ മാറ്റാനുള്ള തുകയെങ്കിലും കിട്ടിയില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും കാത്തിരിക്കുന്നത്.

 

 യുവാക്കള്‍ക്കായി യൂണിയന്‍ ബജറ്റില്‍ എന്താവും കരുതിയിരിക്കുന്നത് യുവാക്കള്‍ക്കായി യൂണിയന്‍ ബജറ്റില്‍ എന്താവും കരുതിയിരിക്കുന്നത്

English summary

Railway budget: ticket fares hike?

Railway budget: ticket fares hike?
Story first published: Monday, January 30, 2017, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X