രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധിയിലെ അവസാന നയപ്രഖ്യാപന പ്രസംഗം

കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള ശക്തമായ നടപടിയായിരുന്നു കറന്‍സി നോട്ട് നിരോധനമെന്ന് പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് നേരത്തെയാക്കുകയും റെയില്‍വെ ബജറ്റും പൊതുബജറ്റും ഒന്നാക്കുകയും ചെയ്ത ഈ സമ്മേളനം ചരിത്രപരം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ കാലാവധിയിലെ അവസാന നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്.

 

കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള ശക്തമായ നടപടിയായിരുന്നു കറന്‍സി നോട്ട് നിരോധനമെന്ന് പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയില്‍ നുഴഞ്ഞു കയറിയവര്‍ക്ക് മിന്നലാക്രമണത്തിലൂടെ ചുട്ട മറുപടി നല്‍കിയെന്നും രാഷ്ട്രപതി വ്യക്തമാക്കി. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താന്‍ നടപടി വേണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

 

പ്രതീക്ഷിച്ചതുപോലെ നോട്ട് അസാധുവാക്കലും മിന്നലാക്രമണവും പ്രസംഗത്തില്‍ ഇടംകണ്ടു. കള്ളപ്പണം, അഴിമതി, കള്ളനോട്ട്, ഭീകരവാദം എന്നിവക്കെതിരെയുള്ള ശക്തമായ നീക്കമായിരുന്നു നോട്ട് നിരോധനമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീന്‍ കല്ല്യാണ്‍ യോജനയും ബിനാമി നിയമഭേദഗതിയും സമഗ്ര നയരൂപീകരണത്തിന് ഉദാഹരണങ്ങളാണ്. ഡിജിറ്റല്‍ പണമിടപാടിലേക്ക് രാജ്യം മാറണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നുഴുഞ്ഞുകയറുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയ സൈന്യത്തിന്റെ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

അടിക്കടിയുള്ള തെരഞ്ഞെടുപ്പ് ജനജീവിതത്തെയും വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു എന്നും ഇതൊഴിവാക്കാന്‍ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണമെന്നും രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. പണക്കൊഴുപ്പ് തടയാന്‍ തെരഞ്ഞെടുപ്പ് പ്രചരണ ചിലവ് സര്‍ക്കാര്‍ വഹിക്കണം. ഇതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏത് നിര്‍ദ്ദേശവും തന്റെ സര്‍ക്കാര്‍ അംഗീകരിക്കും. അഞ്ച് കോടി വീടുകളില്‍ സൗജന്യ പാചക വാതകം നല്‍കുന്നുമെന്നും പട്ടികജാതി-പട്ടികര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന കിട്ടുമെന്നും രാഷ്ട്രപതി പറഞ്ഞു. മദര്‍ തെരേസയുടെയും ഗുരു ഗോവിന്ദ് സിംഗിന്റെയും ജീവിതം പ്രചോദനമാണെന്ന് പറഞ്ഞ രാഷ്ട്രപതി ഒരു സിത്താറിന്റെ കമ്പികളില്‍ നിന്ന് ഉയരുന്ന സംഗീതം പോലെ വിവിധ മതവിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകുമെന്നും വ്യക്തമാക്കി.

 റെയില്‍വെ ടിക്കറ്റിന് ഇളവ് വേണ്ടേ?കണ്‍സെഷന്‍ ഇനി ആധാര്‍ ഉള്ളവര്‍ക്ക് മാത്രം റെയില്‍വെ ടിക്കറ്റിന് ഇളവ് വേണ്ടേ?കണ്‍സെഷന്‍ ഇനി ആധാര്‍ ഉള്ളവര്‍ക്ക് മാത്രം

English summary

Presidents speech clues to a populist budget ahead

Presidents speech clues to a populist budget ahead
Story first published: Tuesday, January 31, 2017, 14:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X