യുഎഇല്‍ നികുതി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും; കരടിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ അംഗീകാരം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2017 പകുതിയോടെ യുഎഇയില്‍ നിലവില്‍ വരുന്ന നികുതി നിയമത്തിന്റെ കരടിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. അടുത്ത ഒരു വര്‍ഷത്തിനിടെ രണ്ടു തരം നികുതികള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് യുഎഇയുടെ നിര്‍ദിഷ്ട നികുതി നിയമം. മൂല്യവര്‍ധിത നികുതി(വാറ്റ്), തിരഞ്ഞെടുക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്കുള്ള നികുതി എന്നിവ നടപ്പാക്കാനിരിക്കെയാണ് കൃത്യമായ ചട്ടക്കൂടുകള്‍ ഒരുക്കുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും കൂട്ടായി നടപ്പാക്കുന്ന മൂല്യവര്‍ധിത നികുതിയാണ് ഇതില്‍ പ്രധാനം. പ്രസിഡന്റ് ശൈഖ് ഖലീഫയുടെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ കരട് നിയമം പ്രാബല്യത്തില്‍ വരും.

 
യുഎഇല്‍ നികുതി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും

നികുതി ചുമത്തല്‍, പിരിവ്, നികുതി തട്ടിപ്പ്, പിഴ തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്. മൂല്യ വര്‍ധിത നികുതി 2018 ജനുവരിയില്‍ നിലവില്‍ വരും. 'തിരഞ്ഞെടുക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക്' ചുമത്തുന്ന നികുതി 2017 രണ്ടാംപാദത്തില്‍ നിലവില്‍ വരുമെന്നും പ്രതീക്ഷിക്കുന്നു.

ആരോഗ്യത്തിന് ഹാനികരമായ പുകയില, ശീതള പാനീയങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍ തുടങ്ങിയവയെ ഉദ്ദേശിച്ചുള്ള നിയമമാണിത്. നികുതികള്‍ നടപ്പില്‍ വരുന്നതിന് മുന്നോടിയായി ഫെഡറല്‍ ടാക്സ് അതോറിറ്റി(എഫ്ടിഎ) രൂപവത്കരിച്ചുകൊണ്ട് പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. നികുതി അടയ്ക്കുന്നവരുടെ വിവരങ്ങളും നികുതി വരുമാനത്തിന്റെ വിവരങ്ങളും സൂക്ഷിക്കുകയും വീഴ്ച വരുത്തുന്നവരെ കണ്ടെത്തുകയും ചെയ്യുന്ന അതോറിറ്റിയാണിത്. അതാത് സമയങ്ങളില്‍ ആവശ്യമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കേണ്ടതും എഫ്ടിഎയുടെ ഉത്തരവാദിത്തമാണ്.

നിങ്ങളുടെ ടാക്‌സ് ഒഴിവുകള്‍ നേടൂ നേരായ മാര്‍ഗ്ഗത്തിലൂടെ; ഇല്ലെങ്കില്‍ നല്ല എട്ടിന്റെ പണികിട്ടും

English summary

Federal national council passes tax law for UAE

Federal national council passes tax law for UAE
Story first published: Friday, March 17, 2017, 13:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X