എസ്ബിടി ഓര്‍മ്മയാവാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം; ഏപ്രില്‍ ഒന്നിന് എസ്ബിഐയില്‍ ലയിക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകളുടെ ഇടപാടുകാരെ ഏപ്രില്‍ ഒന്നു മുതല്‍ എസ്ബിഐ ഇടപാടുകാരായി പരിഗണിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐയില്‍ ലയിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഓഫീസുകള്‍ പൂട്ടുന്നു. കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്ബിടി ഓര്‍മ്മയാവാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ ഒന്നിന് ലയനം പ്രാബല്യത്തില്‍ വരുന്നതോടെ എസ്ബിടി അടക്കമുള്ളവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളായി മാറും.

എസ്ബിടി ഓര്‍മ്മയാവാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം

അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ മൂന്ന് ഹെഡ് ഓഫീസുകള്‍, 27 സോണല്‍ ഓഫീസുകള്‍, 81 റീജണല്‍ ഓഫീസുകള്‍ എന്നിവ അടച്ചുപൂട്ടുമെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ ദിനേശ് കുമാര്‍ ഖര അറിയിച്ചു. എന്നാല്‍ എസ്ബിടിയുടെ ഏതൊക്കെ ഓഫീസുകളാണ് പൂട്ടുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകളുടെ ഇടപാടുകാരെ ഏപ്രില്‍ ഒന്നു മുതല്‍ എസ്ബിഐ ഇടപാടുകാരായി പരിഗണിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ എസ്ബിടിയുടെ 300 ശാഖകളെങ്കിലും പൂട്ടുമെന്നാണ് സൂചന. ജീവനക്കാരെയും പുനര്‍വിന്യസിക്കും.

കേരളത്തിനകത്തുള്ള 852 എണ്ണമടക്കം എസ്ബിടിക്ക് 1177 ശാഖകളാണുള്ളത്. ലയനത്തിന്റെ ഭാഗമായി, പുതിയ വായ്പകള്‍ അനുവദിക്കുന്നതിന് എസ്ബിടി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 2016-17 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഏപ്രില്‍ ഒന്നു മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്തി 37 ലക്ഷം കോടിയായി ഉയരും. ഇതോടെ ലോകത്തെ ഏറ്റവും വലിയ 45ാമത്തെ ബാങ്കായി എസ്ബിഐ മാറുകയും ചെയ്യും.

എന്തുകൊണ്ട് നിങ്ങള്‍ ലോണിന് അര്‍ഹനല്ല!!മോശമായ ക്രെഡിറ്റ് സ്‌കോര്‍ ആണോ കാരണം?എന്തുകൊണ്ട് നിങ്ങള്‍ ലോണിന് അര്‍ഹനല്ല!!മോശമായ ക്രെഡിറ്റ് സ്‌കോര്‍ ആണോ കാരണം?

English summary

SBT will merge with sbi from April 1st

SBT will merge with sbi from April 1st
Story first published: Thursday, March 23, 2017, 16:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X