ജിഎസ്ടി ആദായ വിൽപ്പന!!! സാധനങ്ങൾ വാരിക്കൂട്ടാം വമ്പിച്ച വിലക്കുറവിൽ, ജൂൺ 30 വരെ മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലാകുന്നതിന് മുന്നോടിയായി ഷോപ്പിം​ഗ് മാളുകളിലും ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റുകളിലും വൻ വിലക്കുറവ്. പഴയ നികുതി നിരക്കിലുള്ള ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കച്ചവടക്കാരുടെ നീക്കമാണ് വിലക്കുറവിന് പിന്നില്‍. ലക്ഷ്വറി കാറുകള്‍, ബൈക്കുകൾ, സ്മാര്‍ട്ട് ഫോൺ, വസ്ത്രങ്ങൾ, ​ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാത്തിനും വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഗൃഹോപകരണങ്ങൾ

ഗൃഹോപകരണങ്ങൾ

റഫ്രിജറേറ്റ‍ർ, എസി, വാഷിം​ഗ് മെഷീന്‍ തുടങ്ങിയവയ്ക്ക് 20 മുതല്‍ 40 ശതമാനം വരെയാണ് വിലക്കിഴിവ്. സാംസം​ഗ്, പാനസോണിക്, വീഡിയോകോണ്‍ തുടങ്ങിയ പ്രമുഖ കമ്പനികൾ എല്ലാം തന്നെ ഓഫറുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇഎംഐ ഓഫറുകളാണ് എല്‍ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. സാധാരണ വിൽക്കാറുള്ളതിന്റെ മൂന്നിരട്ടി വിലക്കുറവിലാണ് പുതിയ വിലകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ലാപ്ടോപ്പിന് 20000 രൂപ കുറവ്

ലാപ്ടോപ്പിന് 20000 രൂപ കുറവ്

ടിവിക്കും ലാപ്ടോപ്പിനും 20000 രൂപ വരെയാണ് വിലക്കുറവുള്ളത്. എന്നാൽ പഴയ സ്റ്റോക്ക്, വില നിലവാരം എന്നിവയ്ക്കനുസരിച്ച് ഡിസ്‌കൗണ്ടില്‍ മാറ്റമുണ്ടാകും.

കാ‍‍ർ വാങ്ങാൻ നല്ല സമയം

കാ‍‍ർ വാങ്ങാൻ നല്ല സമയം

ജിഎസ്ടിക്ക് മുന്നോടിയായി ഡിസ്കൗണ്ടുകളും ഓഫറുകളും നൽകി കാ‍ർ കമ്പനികൾ മത്സരിക്കുകയാണ്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട, ടാറ്റ മോട്ടോഴ്സ്, ഫോർഡ്, ഫോക്സ്വാ​ഗൺ തുടങ്ങിയ കാറുകളുടെ വിവിധ മോഡലുകളാണ് ഡിസ്കൗണ്ട് നിരക്കിൽ വിറ്റഴിക്കുന്നത്. ജൂണ്‍ 20വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഫോക്‌സ് വാഗണ്‍ 76,000 രൂപ മുതല്‍ ഒരു ലക്ഷം വരെയാണ് കിഴിവ് നല്‍കുന്നത്.

ബൈക്കിനും കിഴിവ്

ബൈക്കിനും കിഴിവ്

ബൈക്കുകൾക്കും വൻ കിഴിവുകളാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബജാജ് മോട്ടോർസൈക്കിളിന് 4,500 രൂപ വരെയാണ് കമ്പനി ഇളവ് നൽകുന്നത്. എന്നാൽ മോട്ടോർസൈക്കിൾ മോഡലുകൾക്ക് അനുസരിച്ച് നികുതിയിൽ വ്യത്യാസമുണ്ടാകും.

സ്മാ‍‍ട്ട്ഫോണുകൾക്ക് ഓൺലൈനിലും വിലക്കുറവ്

സ്മാ‍‍ട്ട്ഫോണുകൾക്ക് ഓൺലൈനിലും വിലക്കുറവ്

ജിഎസ്ടി നടപ്പിലാകുന്നതോടെ സ്മാ‍‍ർട്ട് ഫോണിന്റെ വില കുറയും. 12 ശതമാനമാണ് സ്മാർട്ട് ഫോണുകളുടെ പുതുക്കിയ നികുതി. സ്മാര്‍ട്ട് ഫോണുകള്‍ക്ക് 15 ശതമാനം വരെയാണ് പേ ടിഎം വിലക്കിഴിവ് നല്‍കുന്നത്. ജിയോണി, വിവോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് 9,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറുമുണ്ട്.

വസ്ത്രങ്ങൾക്കും ഡിസ്കൗണ്ട്

വസ്ത്രങ്ങൾക്കും ഡിസ്കൗണ്ട്

വസ്ത്ര വ്യാപാരരം​ഗത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം തന്നെ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നെടുത്താല്‍ ഒന്ന് സൗജന്യമായാണ് അലന്‍സോളി നല്‍കുന്നത്. രണ്ടെണ്ണം വാങ്ങിയാല്‍ രണ്ടെണ്ണം സൗജന്യമായി നല്‍കുമെന്നാണ് ലെവീസിന്റെ വാഗ്ദാനം.

malayalam.goodreturns.in

English summary

Pre-GST discounts: The complete list of best deals on offer right now

Retailers have announced discounts to clear inventories due to the new indirect tax regime, the Goods and Services Tax, coming into force from July 1.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X