ബിഎസ്ഇ ഓഹരികളുടെ വിപണി മൂല്യം എക്കാലത്തെയും ഉയരത്തിൽ

Posted By:
Subscribe to GoodReturns Malayalam

മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം എക്കാലത്തെയും ഉയരത്തിലെത്തി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് വിപണി ശക്തിയാർജിച്ച് തുടങ്ങിയത്. സെന്‍സെക്‌സ് വീണ്ടും 32,000 കടന്നതോടെയാണ് കമ്പനികളുടെ വിപണിമൂല്യം 135.83 ട്രില്യണായത്.

സൂചികയിലെ 30 ഓഹരികളില്‍ 25 എണ്ണവും മികച്ച നേട്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത്. വിപണിയിൽ മെറ്റൽ, ഓട്ടോ സ്റ്റോക്കുകളുടെ വില ഉയർന്നിട്ടുണ്ട്.

ബിഎസ്ഇ ഓഹരികളുടെ വിപണി മൂല്യം എക്കാലത്തെയും ഉയരത്തിൽ

ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്റ് ഗ്യാസ്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. ബിഎസ്ഇയിലെ 1449 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1158 ഓഹരികള്‍ നഷ്ടത്തിലുമാണ്. 151 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

ചൊവ്വാഴ്ചയിലെ ക്ലോസിങ് പ്രകാരം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 13,583,958 കോടിയാണ്. തിങ്കളാഴ്ചയിലേതിനേക്കാള്‍ 125,126.92 കോടി കൂടുതലാണിത്.

malayalam.goodreturns.in

English summary

BSE market capitalization touches all-time high of Rs136 trillion

The market capitalization of the Bombay Stock Exchange rose to an all-time high of Rs136 trillion on a day the Sensex breached the 32,000-mark, a first since 7 August
Story first published: Wednesday, September 13, 2017, 16:07 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns