രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയിൽ വ‍ർദ്ധനവ്

സ്വര്‍ണ ഇറക്കുമതിയിൽ ഇരട്ടി വ‍ർദ്ധനവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് സ്വര്‍ണ ഇറക്കുമതി 2017-18 സാമ്പത്തിക വര്‍ഷം ആദ്യപാതിയില്‍ ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ സെപ്റ്റംബര്‍ കാലയളവില്‍ 688 കോടി ഡോളറിനാണ് (44,494 കോടി രൂപ) സ്വര്‍ണം ഇറക്കുമതി ചെയ്തത്. എന്നാൽ നടപ്പു വര്‍ഷം ആദ്യ പകുതിയില്‍ തന്നെ 1,695 കോടി ഡോളര്‍ (1,09,617 കോടി രൂപ) ആയാണ് ഉയര്‍ന്നത്.

 

ഉത്സവ സീസണ്‍ ആരംഭിച്ചതോടെ രാജ്യത്തിെന്റ വ്യാപാരക്കമ്മിയില്‍ പ്രധാന പങ്കു വഹിക്കുന്ന സ്വര്‍ണ ഇറക്കുമതി ഈ മാസം വീണ്ടും ഉയരുമെന്നാണ് കണക്കുകൂട്ടൽ.

 
രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയിൽ വ‍ർദ്ധനവ്

ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാറുള്ള ദക്ഷിണ കൊറിയയില്‍നിന്ന് സ്വര്‍ണ ഇറക്കുമതി കൂടിയതോടെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നിലവില്‍ സ്വര്‍ണ ഇറക്കുമതിക്ക് 10 ശതമാനം തീരുവ നല്‍കണം.

സ്വർണ ഉപഭോഗത്തിൽ ലോകത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് ആഭരണം എന്ന നിലയിലാണ് സ്വർണത്തിന് ഏറ്റവുമധികം ഡിമാൻഡ്.

malayalam.goodreturns.in

English summary

Gold import surges to $17bn in April-September

Gold import surged by more than two folds to $16.95 billion during the first half of FY18, according to the commerce ministry data. Gold import, which has a bearing on the country's current account deficit, was worth $6.88 billion for the period. In September, import of the yellow metal dipped 5% to $ 1.71 billion from $1.80 billion in the same month of FY17.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X