രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നി‍ർത്തി വയ്ക്കാൻ സാധ്യത

ആർബിഐ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവയ്ക്കുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർബിഐ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവയ്ക്കുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നോട്ടുകള്‍ വിനിമയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനെ തു‍ടർന്ന് അച്ചടി കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് എസ്ബിഐ ഏജന്‍സിയായ ഇകോ ഫ്ലാഷിന്റെ റിപ്പോര്‍ട്ട്. 

ധനമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ

ധനമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ

2017 മാര്‍ച്ചു വരെ രാജ്യത്ത് 3,50,100 കോടിയുടെ കുറഞ്ഞ മൂല്യമുള്ള കറന്‍സികളാണ് വിനിമയത്തിലുണ്ടായിരുന്നത്. എന്നാൽ അഞ്ഞൂറിന്റെ 1,69,570 ലക്ഷം നോട്ടുകളും 2000 രൂപയുടെ 36,540 ലക്ഷം നോട്ടുകളും ആര്‍.ബി.ഐ അച്ചടിച്ചതായാണ് അടുത്തിടെ ധനമന്ത്രാലയം ലോക്‌സഭയില്‍ വെളിപ്പെടുത്തിയിരുന്നത്.

കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ കുറവ്

കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ കുറവ്

13.3 ലക്ഷം കോടിയോളം 2000, 500 കറന്‍സി നോട്ടുകള്‍ വിപണിയിലുണ്ട്. എന്നാല്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ വെറും 3.5 ലക്ഷം കോടി മാത്രമേ വിപണിയിലുള്ളൂ. ഇത് ഇടപാടുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് നടപടി.

പുറത്തു വിടാത്ത നോട്ടുകൾ

പുറത്തു വിടാത്ത നോട്ടുകൾ

ഡിസംബര്‍ എട്ട് വരെ 500 രൂപയുടെ 16957 ദശലക്ഷം നോട്ടുകളും 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകളുമാണ് അച്ചടിച്ചിട്ടുള്ളത്. അതായത് ആകെ 15.7 ലക്ഷം കോടി വരും. ഇതിനര്‍ത്ഥം 2.4 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് അച്ചടിച്ച ശേഷം റിസര്‍വ് ബാങ്ക് പുറത്തു വിട്ടിട്ടില്ലെന്നാണ്. 

malayalam.goodreturns.in

English summary

RBI slow on Rs 2,000 notes, holding back Rs 2.6 lakh cr high-value notes

The Reserve Bank of India (RBI) is going slow in printing of Rs 2,000 notes as the cash situation normalises in the economy.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X