ആദായ നികുതി: തെറ്റായ വിവരം നൽകിയാൽ കനത്ത പിഴ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തെറ്റായ വിവരങ്ങള്‍ നല്‍കി ആദായ നികുതി റീഫണ്ട് നേടിയാല്‍ കനത്ത പിഴ നൽകേണ്ടി വരും. ആദായ നികുതി ഇളവുകള്‍ ലഭിക്കുന്നതിന് കൃത്രിമരേഖകള്‍ നല്‍കി വ്യാപകമായി റീഫണ്ട് വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

 

നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള കഴിഞ്ഞ ബജറ്റില്‍ സെക്ഷന്‍ 270 ഭേദഗതിചെയ്താണ് നിയമം ശക്തമാക്കിയത്. ഇതനുസരിച്ച് ആദായനികുതി അടയ്ക്കേണ്ട തുകയുടെ 200 ശതമാനമാണ് പിഴ ചുമത്തുക.

ആദായ നികുതി: തെറ്റായ വിവരം നൽകിയാൽ കനത്ത പിഴ

പ്രമുഖ കമ്പനികള്‍ ഉള്‍പ്പടെയുള്ളവ തെറ്റായ വിവരങ്ങള്‍ നല്‍കി ജീവനക്കാര്‍ക്ക് നികുതി റീഫണ്ടിന് അവസരമുണ്ടാക്കിക്കൊടുത്തതായാണ് അടുത്തിടെ പുറത്തു വന്ന വിവരം. ഐബിഎം, വോഡാഫോണ്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളിലെ ജീവക്കാര്‍ക്ക് അനധികൃതമായി നികുതിയിളവുകള്‍ നേടിക്കൊടുക്കുന്നതിനായി ബെംഗളുരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ട് പ്രവ‍ർത്തിക്കുന്നതായും വാ‍ർത്തകൾ വന്നിരുന്നു.

തെറ്റായ വിവരങ്ങൾ നൽകുകയോ, വിവരങ്ങളിൽ തിരിമറി നടത്തുന്നതോ പിഴ ഈടാക്കാവുന്ന കുറ്റങ്ങളാണ്. ബംഗളൂരുവിലെ 50 ഓളം പ്രമുഖ കമ്പനികളിലെ ജീവനക്കാർ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

malayalam.goodreturns.in

English summary

False income tax refund claims could attract these penalties

Fraudulently claiming tax refunds by misreporting income or showing false losses which reduce taxable income can attract heavy penalties. Section 270 of the Income Tax Act was amended in the last budget post demonetisation to ensure that misreporting and under-reporting of income was heavily penalised.
Story first published: Saturday, January 27, 2018, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X