ബജറ്റ് 2018: ഭവന വായ്പകൾ ആകർഷകമാകാൻ സാധ്യത

നാളെ അവതരിപ്പിക്കാനിരിക്കുന്ന യൂണിയൻ ബജറ്റിൽ ഭവന വായ്പകൾ കൂടുതൽ ആകർഷകമാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാളെ അവതരിപ്പിക്കാനിരിക്കുന്ന യൂണിയൻ ബജറ്റിൽ ഭവന വായ്പകൾ കൂടുതൽ ആകർഷകമാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി 2020ഓടെ എല്ലാവർക്കും വീട് എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

ചെറുകിട ഭവന വായ്പകളുടെ ലഭ്യത കൂട്ടുന്നതിനും ചെലവ് തുകയുടെ ഉയർന്ന ശതമാനം വായ്പയായി അനുവദിക്കുന്നതിനും വേണ്ടുന്ന പരിഷ്‌ക്കാരങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.

ബജറ്റ് 2018: ഭവന വായ്പകൾ ആകർഷകമാകാൻ സാധ്യത

നിലവിൽ വാസയോഗ്യമായ വീടുകൾ ഇല്ലാത്തവർക്ക് പുതുതായി വീട് വയ്ക്കുന്നതിനും പൂർത്തീകരിച്ച വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങുന്നതിനും നൽകുന്ന സബ്‌സിഡിയോടു കൂടിയ ഭവന വായ്പ വിപുലപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാകും ബജറ്റിൽ അവതരിപ്പിക്കുക.

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം നിർമാണ മേഖലയും ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്. ഇതിന് പരിഹാരവും ബജറ്റിൽ ഉണ്ടാകുമെന്നാണ് വിവരം. എൻഡിഎ സർക്കാരിന്റെ അവസാന ബജറ്റാണ് ഇത്തവണത്തേത്. പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത് കൊണ്ട് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

malayalam.goodreturns.in

English summary

Budget 2018 home loan tax breaks: Why FM Arun Jaitley must effect a hike, give buyers relief

Over the years, the need for housing especially in tier I and tier II cities has increased on account of various reasons such as increasing trend of nuclear families, migration of people from rural area to urban area, aspiration to own a house rather than rent, etc. Over a period of time, the cost of housing in these cities have increased significantly. Non-availability of loan at cheap rate of interest and the capacity of buyer to service the loan is deterring the decisions of many home buyers.
Story first published: Wednesday, January 31, 2018, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X