എസ്ബിഐ കനത്ത നഷ്ട്ടത്തിൽ

എസ്ബിഐ ഒക്ടോബർ-ഡിസംബർ പാദത്തിൽ 2416.37 കോടി രൂപയുടെ നഷ്ടം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇക്കഴിഞ്ഞ ഒക്ടോബർ- ഡിസംബർ പാദത്തിൽ 2416.37 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 2610 കോടി രൂപ ലാഭം ബാങ്ക് നേടിയിരുന്നു.

 

കിട്ടാക്കടവും അത് നേരിടാനുള്ള വകയിരുത്തലും കൂടിയതാണ് എസ്ബിഐയുടെ ഇത്രയും വലിയ നഷ്ടത്തിനു കാരണം. കിട്ടാക്കടം 1.99 ലക്ഷം കോടി രൂപയായി. പ​ലി​ശ​യും ഗ​ഡു​വും കി​ട്ടാ​ത്ത വാ​യ്പ​ക​ൾ 7.23 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 10.35 ശ​ത​മാ​ന​മാ​യി വ​ർ​ദ്ധി​ച്ചു.

 
എസ്ബിഐ കനത്ത നഷ്ട്ടത്തിൽ

തൊട്ടു മുൻപത്തെ മൂന്നുമാസം 1.86 കോടിയായിരുന്നു കിട്ടാക്കടം. മുൻ കൊല്ലം മൂന്നാം പാദത്തിൽ 1.08 ലക്ഷം കോടിയായിരുന്നു. പലിശവരുമാനം 26.88% ഉയർന്ന് 18687.57 കോടി രൂപയായി.

കടപ്പത്രങ്ങളുടെ പലിശച്ചെലവ് കൂടിയതാണ് സാമ്പത്തിക നിലയെ ബാധിച്ചതെന്ന് എസ്ബിഐ മേധാവി രജനീഷ് കുമാർ പറഞ്ഞു. പ​ലി​ശ​വ​രു​മാ​ന​വും പ​ലി​ശ​യി​ത​ര വ​രു​മാ​ന​വും കു​റ​ഞ്ഞെങ്കിലും ബാങ്കിന്റെ ഫീ​സു​ക​ളി​ൽ​ നി​ന്നു​ള്ള വ​രു​മാ​നം കൂ​ടി​യിട്ടുണ്ട്.

malayalam.goodreturns.in

English summary

SBI reports Rs2,416 crore loss

State Bank of India (SBI), India’s biggest lender by assets, on Friday reported a net loss of Rs2,416 crore for the fiscal third quarter after setting aside funds to cover rising bad loans and losses on its bond portfolio.
Story first published: Saturday, February 10, 2018, 13:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X