ഓഹരി വിപണിയിൽ നിന്ന് നേട്ടം കൊയ്യാം; 2018ൽ കൂടുതൽ ലാഭം നൽകുന്ന ഓഹരികൾ

Posted By:
Subscribe to GoodReturns Malayalam

ഓഹരി വിപണയിൽ കാശിറക്കുന്നത് അൽപ്പം സൂക്ഷിച്ച് വേണം. 2018ൽ മികച്ച ലാഭം നൽകാൻ സാധ്യതയുള്ള ചില ഓഹരികൾ ഏതൊക്കെയാണെന്ന് നോക്കാം.

കെഎംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽസ്

കെഎംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് ചെന്നൈ, തിരുച്ചിറപ്പള്ളി, ഹൊസൂർ, കാരക്കുടി, സേലം തുടങ്ങിയ സ്ഥലങ്ങളിൽ ശൃംഖലകളുണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ ആശുപത്രിയുടെ വികസനവും പ്രവർത്തനവും കൂടുതൽ മെച്ചപ്പെടാൻ സാധ്യതയുണ്ട്.

ആശുപത്രിയുടെ വളർച്ച

2017 സെപ്തംബർ 30 വരെയുള്ള ക്വാർട്ടറിൽ കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. കമ്പനിയുടെ ​​ലാഭം 2017 ജൂൺ 30 ന് അവസാനിക്കുന്ന ത്രൈമാസത്തിൽ 1.08 കോടി രൂപ ആയിരുന്നു. എന്നാൽ ഇത് ഇരട്ടി വർദ്ധിച്ചാണ് 2.05 കോടി രൂപയായി ഉയർന്നത്. കമ്പനിയുടെ വരുമാനവും 15.66 കോടിയിൽ നിന്ന് 18.31 കോടി രൂപയായി ഉയർന്നു. അതുകൊണ്ട് തന്നെ അടുത്ത ത്രൈമാസങ്ങളിലും ആശുപത്രി നല്ല വളർച്ച പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷ.

കാവേരി സീഡ്സ്

കാവേരി സീഡ്സ് വളരെ കുറഞ്ഞ ഓഹരി മൂലധന സ്റ്റോക്കാണ്. 2017 സെപ്തംബർ 30 വരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് 422 കോടി രൂപയുടെ പണമിടപാട് നടത്തുന്ന കമ്പനിയാണിത്. കാവേരി സീഡ്സ് രാജ്യത്തെ ഏറ്റവും വലിയ പരുത്തി വിത്ത് വിതരണക്കാരാണ്.

കാവേരി സീഡ്സ് വിപുലീകരണം

കാവേരി തങ്ങളുടെ വിതരണ ശൃഖല വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. ബീഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ ബിസിനസ് വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇത് കമ്പനിയുടെ വരുമാനം വീണ്ടും വർദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ കാവേരി സീഡ്സിന്റെ ഓഹരികൾ മികച്ച റിട്ടേൺ നൽകാൻ സാധ്യതയുണ്ട്.

എച്ച്പിസിഎൽ (HPCL)

ക്രൂഡ് ഓയിൽ വിലയുമായി ബന്ധപ്പെട്ടാണ് എച്ച്പിസിഎല്ലിന്റെ ഭാവി. ഈ സ്റ്റോക്ക് ശുപാർശ ചെയ്യുന്നതിനുള്ള പ്രധാന കാരണം അത് പ്രദാനം ചെയ്യുന്ന ഡിവിഡന്റ് നേട്ടമാണ്. 2018ൽ ഓഹരികൾക്ക് 4 ശതമാനം വരെ ഡിവിഡന്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

malayalam.goodreturns.in

English summary

Best Stocks To Buy For 2018 In India

Markets are trading at their peak levels and hence there is very little value that one can find. However, we have recommended a few stocks that may still be able to make some money and are great stock picks in India for 2018.
Story first published: Wednesday, February 14, 2018, 11:03 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns