നിർദ്ദേശങ്ങൾ പാലിച്ചില്ല; എസ്ബിഐക്ക് 40 ലക്ഷം രൂപയുടെ പിഴ

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എസ്ബിഐക്ക് 40 ലക്ഷം രൂപയുടെ പിഴ ചുമത്തി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എസ്ബിഐക്ക് 40 ലക്ഷം രൂപയുടെ പിഴ ചുമത്തി. കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിനും അവ പിടിച്ചെടുക്കുന്നതിനും റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശങ്ങളാണ് എസ്ബിഐ പാലിക്കാതിരുന്നത്.

എസ്ബിഐയുടെ രണ്ട് ബ്രാഞ്ചുകളില്‍ റിസര്‍വ് ബാങ്ക് കറന്‍സി ചെക്ക് നടത്തിയപ്പോഴാണ് കള്ളനോട്ടുകള്‍ പിടിച്ചെടുക്കുന്നതില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

നിർദ്ദേശങ്ങൾ പാലിച്ചില്ല; എസ്ബിഐക്ക് 40 ലക്ഷം രൂപയുടെ പിഴ

ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് എസ്ബിഐക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് 2018 ജനുവരി 5 ന് റിസര്‍വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ഇതിന് എസ്ബിഐ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ എസ്ബിഐയ്ക്ക് പിഴ നൽകിയ നടപടി ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും ആര്‍ബിഐ അറിയിച്ചു.

malayalam.goodreturns.in

English summary

SBI fined Rs 40 lakh for flouting fake note norms

The RBI has penalised SBI Rs 40 lakh for not complying with its directions on detection and impounding of counterfeit notes. The RBI said it found deficiencies on SBI’s part in regulatory compliance with counterfeit note norms. The action is not intended to pronounce upon the validity of any transaction or agreement entered into by the bank with its customers, the RBI added.
Story first published: Friday, March 9, 2018, 15:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X