വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകള്‍ നേട്ടത്തില്‍

വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 292.76 പോയന്റ് ഉയര്‍ന്ന് 35208.14ലിലും നിഫ്റ്റി 104.50 പോയന്റ് നേട്ടത്തില്‍ 10722.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1393 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1275 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ധനകാര്യം, മെറ്റൽ, ഓട്ടോ, എനർജി മേഖലകളിൽ ഇന്ന് മികച്ച ലാഭമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണികളെല്ലാം തന്നെ ഇന്ന് നേട്ടത്തിലായിരുന്നു.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകള്‍ നേട്ടത്തില്‍

വ്യാപാര ദിവസത്തിന്റെ തുടക്കം തന്നെ നേട്ടത്തിലായിരുന്നു. ഉച്ചയ്ക്ക് ശേഷം ബാങ്ക്, ഓട്ടോ, മെറ്റൽ ഓഹരികളാണ് മുന്നേറ്റം കാഴ്ച്ച വച്ചത്. എന്നാൽ ഫാർമസ്യൂട്ടിക്കൽ ഓഹരികളുടെ പ്രകടനം ഇന്ന് വളരെ മോശമായിരുന്നു.

ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, എസ്ബിഐ, ഐടിസി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സിപ്ല, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

malayalam.goodreturns.in

English summary

Sensex Ends 290 Points Higher, Nifty Well Above 10,700

Huge gains in financials, metals, auto as well as energy names ensured that the market had a good start to the week, with the Nifty reclaiming 10,700 during the day’s trade. The Sensex ended almost 300 points higher.
Story first published: Monday, May 7, 2018, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X