ഓഹരി സൂചികകൾ ഇന്ന് നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു

കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 73.08 പോയന്റ് നഷ്ടത്തില്‍ 35246.27ലും നിഫ്റ്റി നിഫ്റ്റി 25.15 പോയന്റ് താഴ്ന്ന് 10716.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് താഴേയ്ക്ക് പോകുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, ഫാർമ ഓഹരികളുടെ വിൽപ്പനയിൽ സമ്മർദ്ദം നേരിട്ടിരുന്നു. ബിഎസ്ഇയിലെ 779 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടത്തിലും 1887 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങൾ ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചിരുന്നു.

ഓഹരി സൂചികകൾ ഇന്ന് നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു

ഒ.എൻ.ജി.സി, ഭാരതി എയർടെൽ എന്നീ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, വിപ്രോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. സിപ്ല, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, വേദാന്ത, ടിസിഎസ്, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

malayalam.goodreturns.in

English summary

Sensex Ends Over 70 pts Lower

After remaining rangebound through the day, equity benchmarks on Thursday ended the day on a lower note, but the Nifty managed to hold on to 10,700-mark. The Sensex managed to close around 70 points lower.
Story first published: Thursday, May 10, 2018, 16:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X