ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 216.24 പോയന്റ് നഷ്ടത്തില്‍ 34,949.24ലിലും നിഫ്റ്റി 55.40 പോയന്റ് താഴ്ന്ന് 10,633.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

ബാങ്കിംഗ്, ഫിനാൻസ് ഓഹരികളാണ് ഇന്നത്തെ ഇടിവിന് പ്രധാന കാരണം. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും സൂചികകളെ പ്രതികൂലമായി ബാധിച്ചു. ബിഎസ്ഇയിലെ 1242 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1438 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു

ബാങ്ക് ഓഫ് ഇന്ത്യ, പിസി ജൂവലേഴ്സ്, ബാങ്ക് ഓഫ് ബറോഡ, ബൽറാംപുർ ചിനി, എച്ച്സിസി, കാനറ ബാങ്ക്, സ്ട്രൈഡ്സ് ഷാസൻ എന്നീ
ഓഹരികൾ സമ്മർദ്ദത്തിലായിരുന്നു. എംആന്റ്എം, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

രുചി സോയ, അശോക് ലെയ്ലാൻഡ്, ഐഡിയ സെല്ലുലാർ, സെയിൽ, ഭെൽ എന്നിവ ഇന്ന് 4 ശതമാനം നേട്ടമുണ്ടാക്കി.

malayalam.goodreturns.in

English summary

Sensex ends below 35K, sheds 216 pts

Benchmark indices snapped three-day winning streak, dented by weak global cues and sharp fall in rupee.
Story first published: Tuesday, May 29, 2018, 16:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X