യുഎഇയ്ക്ക് പിന്നാലെ ബഹറിനിലും 10 വ‍‍ർഷത്തെ താമസവിസ

യുഎഇയ്ക്ക് പിന്നാലെ ബഹറിനിലും വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ഒരുങ്ങുന്നു. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയ്ക്ക് പിന്നാലെ ബഹറിനിലും വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ഒരുങ്ങുന്നു. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍

സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍

വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് രാജ്യം നല്‍കാൻ ഒരുങ്ങുന്നത്. കിരീടാവകാശിയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയെന്നാണ് റിപ്പോർട്ട്.

പുതിയ നിയമങ്ങൾ

പുതിയ നിയമങ്ങൾ

പുതിയ പരിഷ്‌കാരത്തിന് ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്ന് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നിക്ഷേപകരുടെ കേന്ദ്രമായി ബഹ്‌റൈന്‍ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബഹറിൻ ഇക്കണോമിക് വിഷൻ 2030

ബഹറിൻ ഇക്കണോമിക് വിഷൻ 2030

ബഹറിൻ ഇക്കണോമിക് വിഷൻ 2030ന്റെ ഭാ​ഗമായാണ് പുതിയ വിസ പരിഷ്കാരം. ഗവൺമെന്റിന്റെ ഇത്തരം ശ്രമങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക രം​ഗത്തിന് കൂടുതൽ ​ഗുണകരമാകുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

രാജ്യാന്തര നിക്ഷേപം ആക‍‍ർഷിക്കുന്ന മേഖലകൾ

രാജ്യാന്തര നിക്ഷേപം ആക‍‍ർഷിക്കുന്ന മേഖലകൾ

താഴെ പറയുന്നവയാണ് രാജ്യാന്തര നിക്ഷേപം ആക‍‍ർഷിക്കുന്ന ബഹറിനിലെ പ്രധാന മേഖലകൾ. ഈ മേഖലകളിൽ ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ടൂറിസം
ലോജിസ്റ്റിക്സ്
മാനുഫാക്ചറിങ്
ഐസിടി
ഫിനാൻഷ്യൽ സർവീസ്
ഓയിൽ ആൻഡ് ഗ്യാസ് മേഖല

യുഎഇ താമസവിസ

യുഎഇ താമസവിസ

നേരത്തെ യുഎഇ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു. നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കുമാണ് യുഎഇയിൽ 10 വ‍ർഷത്തെ താമസ വിസയ്ക്ക് അ‍ർഹതയുള്ളത്. കൂടാതെ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസക്ക് അര്‍ഹരാണ്.

യുഎഇയ്ക്ക് ആവശ്യം കഴിവുള്ളവരെ

യുഎഇയ്ക്ക് ആവശ്യം കഴിവുള്ളവരെ

കഴിവുള്ളവരെയാണ് യുഎഇയ്ക്ക് ആവശ്യം. അതുകൊണ്ട് തന്നെയാണ് പുതിയ വിസ പരിഷ്കാരം. വിവിധ മേഖലകളിലുള്ള വിദ​ഗ്ധരുടെ സേവനം യുഎഇക്ക് ലഭിക്കുന്നതോടെ ആഗോള രംഗത്തെ ഇഷ്ട രാജ്യമായി യുഎഇ മാറുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ബഹറിനും ഇതേ കണക്കു കൂട്ടലോടെ തന്നെയായിരിക്കും വിസ നിയമങ്ങൾ പരിഷ്കരിക്കുക.

നിക്ഷേപക‍ർക്ക് സന്തോഷ വാ‍ർത്ത

നിക്ഷേപക‍ർക്ക് സന്തോഷ വാ‍ർത്ത

അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യുഎഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ ഇനി മുതൽ സ്ഥാപനങ്ങൾ തുടങ്ങാം. നേരത്തെ നൂറ് ശതമാനം ഉടമസ്ഥാവകാശം ലഭിച്ചിരുന്നില്ല. പുതിയ മാറ്റം കൂടുതല്‍ വ്യവസായികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. ബഹറിനിലും നിക്ഷേപകർ തന്നെയാണ് ലക്ഷ്യം. എന്നാൽ നിയമങ്ങളും ചട്ടങ്ങളും രാജ്യത്ത് പരിഷ്കരിക്കുന്നതേയുള്ളൂ. അതുകൊണ്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

malayalam.goodreturns.in

English summary

Bahrain to Issue 10-Year Self-Sponsorship Permit

Bahrain is to issue a ten-year renewable residency permit on a self-sponsorship basis to foreign investors. Crown Prince Salman Bin Hamad Al Khalifa on Tuesday evening instructed the Minister of Interior to prepare a draft edict to create the self-sponsorship residency permit for foreign investors.
Story first published: Wednesday, May 30, 2018, 13:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X