ചെലവ് ചുരുക്കലിന്റെ ഭാഗമായി ജോലിയ്ക്ക് ശേഷം മറ്റ് സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന ജീവനക്കാരോട് മുറികൾ പങ്കു വയ്ക്കാൻ എയർ ഇന്ത്യ ആവശ്യപ്പെട്ടു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ജോലിയ്ക്ക് ശേഷം മറ്റ് സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന ജീവനക്കാരോട് മുറികൾ പങ്കു വയ്ക്കാൻ എയർ ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ ലിംഗപരമായ പ്രശ്നങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു. അതായത് സ്ത്രീ ജീവനക്കാർക്ക് ഒപ്പം പുരുഷ ക്യാബിൻ ക്രൂ അംഗങ്ങളും പുരുഷ ജീവനക്കാർക്ക് ഒപ്പം സ്ത്രീകളും താമസിക്കാൻ പാടില്ലെന്ന് കമ്പനി വ്യക്തമാക്കി.
കൂടാതെ 5 സ്റ്റാർ ഹോട്ടലുകളിൽ നിന്ന് 3 സ്റ്റാർ ഹോട്ടലുകളിലേയ്ക്ക് താമസം മാറണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ 2017ന് ശേഷം നിയമിതരായ ജീവനക്കാർക്ക് മാത്രമാണ് പുതിയ നിർദ്ദേശം ബാധകമാകുന്നത്. 2017ന് മുമ്പ് റിക്രൂട്ട് ചെയ്തവരിലേയ്ക്കും വൈകാതെ നിയമം നടപ്പിലാക്കും.

ഈ മാറ്റങ്ങളിലൂടെ വർഷം തോറും 10 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ആഗോള തലത്തിൽ സാധാരണ രണ്ട് ക്യാബിൻ ക്രൂ ജീവനക്കാർ ഒരു മുറി പങ്കുവയ്ക്കാറില്ല. എന്നാൽ ഒരു മിഡിൽ ഈസ്റ്റ് എയർലൈൻസ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കിയിരുന്നു.
അതേ സമയം, അഖിലേന്ത്യാ കാബിൻ ക്രൂ അസോസിയേഷൻ ഉത്തരവിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരവ് സംബന്ധിച്ച് മാനേജ്മെന്റിന് കത്തും നൽകി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
