വേദാന്ത റിസോഴ്‌സസിനെ ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യും

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് വേദാന്ത റിസോഴ്സസിന്റെ ഓഹരികൾ ഡീലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് വേദാന്ത റിസോഴ്സസിന്റെ ഓഹരികൾ ഡീലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു. നോണ്‍ പ്രമോട്ടര്‍ ഓഹരിയുടമകളുടെ 33.5 ശതമാനം ഓഹരികള്‍ 1 ബില്യണ്‍ രൂപയ്ക്ക് വാങ്ങിയ ശേഷം ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും വേദാന്ത റിസോഴ്‌സസ് പിഎല്‍ സിയെ ഒഴിവാക്കാനാണ് കമ്പനി മേധാവിയായ അനില്‍ അഗര്‍വാളിന്റെ തീരുമാനം.

വേദാന്തയുടെ 66.53 ശതമാനം ഓഹരികൾ അനില്‍ അഗര്‍വാളിന്റെ നിയന്ത്രണത്തിലുള്ള വോൾക്കൻ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് സ്വന്തമാക്കാനൊരുങ്ങുകയാണ്. 825 പെന്‍സ് വച്ചാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

വേദാന്ത റിസോഴ്‌സസ് ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചിന് പുറത്ത്

ഓഹരിയുടമകള്‍ ഈ വാഗ്ദാനം സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുകയാണെന്ന് വേദാന്ത റിസോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. മൂലധന നിക്ഷേപത്തിന് ലണ്ടൻ ലിസ്റ്റിംഗ് ആവശ്യമില്ലെന്നും കരാർ വേദാന്തയുടെ കോർപ്പറേറ്റ് ഘടനയെ കൂടുതൽ ലളിതമാക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

അനില്‍ അഗര്‍വാളിന് രണ്ട് ലിസ്റ്റഡ് കമ്പനികളാണ് ഇന്ത്യയിലുള്ളത്. വേദാന്ത ലിമിറ്റഡ്,സിന്‍ക് ലിമിറ്റഡ് എന്നിവയാണ് കമ്പനികള്‍. വേദാന്തയുടെ ഭാഗമായ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റിന്റെ ചെമ്പ് സംസ്‌കരണ പ്ലാന്റിൽ നടന്ന വെടിവയ്പ് കമ്പനിയുടെ ഓഹരി മൂല്യം ഇടിയാൻ കാരണമായിരുന്നു.

malayalam.goodreturns.in

English summary

Anil Agarwal to delist Vedanta Resources from LSE

Mining mogul Anil Agarwal plans to delist his flagship firm Vedanta Resources Plc from the London Stock Exchange (LSE) after buying out 33.5 per cent of non-promoter shareholders for about $1 billion.
Story first published: Tuesday, July 3, 2018, 10:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X