ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇ-കൊമേഴ്സ് സൈറ്റുകളിലൊന്നായ ഇ-ബേ ഇന്ത്യ അടച്ചു പൂട്ടാൻ ഒരുങ്ങുന്നതായി ഫ്ലിപ്കാർട്ട്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇ-കൊമേഴ്സ് സൈറ്റുകളിലൊന്നായ ഇ-ബേ ഇന്ത്യ അടച്ചു പൂട്ടാൻ ഒരുങ്ങുന്നതായി ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഇ-ബേ.
എന്നാൽ ഇ-ബേയ്ക്ക് പകരമായി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-ടെയിലർ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കാനുള്ള ശ്രമത്തിലാണ് ഫ്ലിപ്കാർട്ട്. സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ഒഎൽഎക്സ്, ക്വിക്ർ എന്നിവയോട് മത്സരിക്കുന്ന തരത്തിലാകും പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം പുറത്തിറക്കുക.

ആഗസ്റ്റ് 14ഓടെ ഇ-ബേയുടെ എല്ലാ ഉപഭോക്തൃ ഇടപാടുകളും നിർത്തലാക്കും. കഴിഞ്ഞ വർഷം ചില കരാറുകളുടെ ഭാഗമായാണ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-ബേയുടെ ഇന്ത്യൻ വിഭാഗമായ ഇ-ബേ ഇന്ത്യയെ ഫ്ലിപ്കാർട്ടിനു കൈമാറിയത്. ഫ്ലിപ്കാർട്ടിന് കൈമാറിയെങ്കിലും ഫ്ലിപ്കാർട്ടിനു കീഴിലെ സ്വതന്ത്ര കമ്പനിയായി തന്നെയാണ് ഇ-ബേ ഡോട്ട് ഇൻ തുടർന്നത്.
ഇതിനിടെ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തതെടെ ഇ-ബേ ഇന്ത്യ മിന്റ്-കാർട്ട് എന്ന് പേരു മാറ്റിയിരുന്നു. ഫ്ലിപ്കാർട്ടിന്റെ പത്തു വർഷത്തെ ജൈത്ര യാത്രയ്ക്കിടെ മിന്ത്ര, ജബോംഗ് എന്നീ കമ്പനികളെയും കമ്പനി ഏറ്റെടുത്തിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
