ആധാർ കാർഡിലെ അഡ്രസ് തിരുത്താൻ പുതിയ മാർഗം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താൻ പുതിയ മാർഗവുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. രഹസ്യ പിൻ അടങ്ങിയ കത്ത് വഴിയാകും ഇനി മുതൽ അഡ്രസ് തിരുത്താൻ സാധിക്കുക.

 

യുഐഡിഎഐയുടെ അറിയിപ്പ് പ്രകാരം 2019 ഏപ്രിൽ ഒന്നു മുതൽ പുതിയ സർവീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് യുഐഡിഎഐയുടെ വെബ്സൈറ്റിൽ അപേക്ഷിച്ചാൽ നിങ്ങൾക്ക് ഒരു രഹസ്യ പിൻ ലെറ്റർ വഴി ലഭിക്കും. ഈ പിൻ ഉപയോഗിച്ച് എസ്എസ്ഇപി ഓൺലൈൻ പോർട്ടൽ വഴി അഡ്രസ് തിരുത്താനാകും.

ആധാർ കാർഡിലെ അഡ്രസ് തിരുത്താൻ പുതിയ മാർഗം

ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ആക്ടിവേറ്റ് ചെയ്യുന്നതിന് അയച്ചു തരുന്ന ലെറ്റർ രീതിയിലായിരിക്കും അഡ്രസ് തിരുത്തുന്നതിനുള്ള രഹസ്യ നമ്പർ ലഭിക്കുക.

പുതിയ സേവനം തുടങ്ങുന്നതിനു മുമ്പ് ട്രയൽ പരീക്ഷണം നടത്തുമെന്ന് യുഐഡിഎഐ ഉദ്യോഗസ്ഥർ അറിയിച്ചു. 2019 ജനുവരി മുതലാകും പരീക്ഷാടിസ്ഥാനത്തിൽ സേവനം എത്തിക്കുക. ഇത് വിജയകരമായാൽ ഏപ്രിൽ മുതൽ പ്രവർത്തനം ആരംഭിക്കും.

malayalam.goodreturns.in

English summary

UIDAI to bring new service for making address update in Aadhaar easy

The UIDAI will start a new service from April next to help Aadhaar holders who do not have valid proof of residence of current location to update their address easily by using a letter containing a secret PIN, according to the authority.
Story first published: Thursday, August 2, 2018, 16:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X