എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഐഎഫ്എസ്‍സി കോഡിലും പേരിലും മാറ്റം

എസ്ബിഐഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്..നിങ്ങളുടെ ശാഖയുടെ പേരിലും ഐഎഫ്എസ്‍സി നമ്പറിലും മാറ്റം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്..നിങ്ങളുടെ ശാഖയുടെ പേരിലും ഐഎഫ്എസ്‍സി നമ്പറിലും മാറ്റം. ഭാരതീയ മഹിളാ ബാങ്കും, മറ്റ് അഞ്ച് അനുബന്ധ ബാങ്കുകളും എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന്‍റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായാണ് 1295 ബാങ്കുകളുടെ ഐഎഫ്എസ്‍സി നമ്പറില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ ശാഖാ പേരുകളും ഐഎഫ്എസ്‍സി നമ്പറും അടങ്ങുന്ന ലിസ്റ്റ് ബാങ്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1,295 ശാഖകളുടെ പഴയതും, പുതിയതുമായ ഐഎഫ്എസ്സി കോഡുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്ബിഐ ഐഎഫ്എസ്‍സി കോഡിലും പേരിലും മാറ്റം

തിരുവനന്തപുരം ആസ്ഥാനമായുളള കേരള സര്‍ക്കിളിലെ 55 ശാഖകള്‍ക്കാണ് പേര് മാറ്റം. ഡൽഹി എൻസിആ‍ർ മേഖലയിൽ ഏകദേശം 40 ശാഖകളുടെ പേരുകളും കോഡുകളും മാറ്റിയിട്ടുണ്ട്.

ഫണ്ട് കൈമാറ്റത്തിന് ബാങ്ക് ശാഖകളെ തിരിച്ചറിയുന്നതിനായാണ് ഐഎഫ്എസ്‍സി കോഡ് ഉപയോഗിക്കുന്നത്. ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് എന്നതിന്റെ ചുരുക്കെഴുത്താണ് ഐഎഫ്എസ്‌സി എന്നത്. ഏപ്രിൽ - ജൂൺ ത്രൈമാസത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4,875.85 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. വന്‍ തോതിലുള്ള കിട്ടാക്കടമാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐയുടെ പ്രവര്‍ത്തനഫലത്തെ ബാധിച്ചത്.

malayalam.goodreturns.in

English summary

If you hold an account in SBI, you must read this

If you are an account holder with the State Bank of India, then you need to check your branch name and IFSC code because the bank has changed names and IFSC codes for nearly 1,300 branches across the country.
Story first published: Thursday, August 30, 2018, 9:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X