രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കോംപ്ലക്സ് ഇനി കേരളത്തിന് സ്വന്തം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇന്നൊവേഷൻ ഹബ്ബായി വിന്യസിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ട്അപ് കോംപ്ലെക്സ് ജനുവരി 13 ന് കൊച്ചിയിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കോംപ്ലക്സ് കേരളത്തിൽ

കളമശ്ശേരിയിലെ സാങ്കേതിക ഇന്നൊവേഷൻ സോണിനുള്ളിൽ 1.80 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട സമുച്ചയം ഇൻകുബേഷൻ, ആക്സിലറേഷനുകൾക്ക് മികച്ച നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും.ഇത്തരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ സമുച്ചയമാണ് ഇത് .

തൊഴിലവസരങ്ങള്‍

തൊഴിലവസരങ്ങള്‍

സംസ്ഥാനത്തെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരു നല്ല അന്തരീക്ഷം നല്‍കാന്‍ ഇതുവഴി സാധ്യമാകുന്നതാണ്..കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലൂടെ യുവ മനസ്സുകളില്‍ സംരംഭകത്വത്തിന്റെ വിത്ത് പാകുകയാണ് കേരള സര്‍ക്കാര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധി കമ്പനികളെ ഇന്‍കുബേറ്റ് ചെയ്യുകയും അതുവഴി 4500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വാര്‍ഷിക വരുമാനം എന്ന നിലയില്‍ 150 കോടി രൂപ സ്വന്തമാക്കുകയും ചെയ്തു.

ടെക്‌നോപാര്‍ക്ക്

ടെക്‌നോപാര്‍ക്ക്

ഇന്ത്യയിലെ ആദ്യത്തെ പി.പി.പി. മാതൃകയിലുള്ള ടി.ബി.ഐ., ഇന്ത്യന്‍ ടെലികോം ഇന്നൊവേഷന്‍ ഹബ്ബ് (സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്) വികസിപ്പിക്കുന്നതില്‍ ടെക്‌നോപാര്‍ക്ക് ടി.ബി.ഐ. വിജയം കണ്ടു. ടെക്‌നോപാര്‍ക്ക് ടി.ബി.ഐ.യില്‍ ഏറ്റവും വിജയകരമായി മാറിയ വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ട് അപ്പാണ് മൊബ്മീ വയല്‍ലെസ് സൊല്ല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് . വളരെ കുറഞ്ഞ സമയം കൊണ്ട് സംസ്ഥാനത്ത് ഒരു സ്റ്റാര്‍ട്ട് അപ്പ് വിപ്ലവം സൃഷ്ടിക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന് കഴിഞ്ഞു.

പദ്ധതികള്‍

പദ്ധതികള്‍

കേരള സ്റ്റാര്‍ട്ട് അപ്പ് നയം പ്രാവര്‍ത്തികമാക്കുന്ന ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. അതുകൊണ്ടുതന്നെ ഇത് നടപ്പിലാക്കുന്നതിനായി നിരവധി പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, യുവ സംരംഭകര്‍ എന്നിവരിലേക്ക് എത്താനാണ് ഈ പദ്ധതികള്‍ കൊണ്ടുവന്നിട്ടുള്ളത്. പുതിയ ആശയങ്ങളുമായി നിരവധി യുവാക്കള്‍ മുന്നോട്ടുവരുന്നതോടെ കേരളം സംരംഭകത്വ മികവിലേക്ക് എത്തുകയാണ്. സംരംഭകരുടെ നവീന ആശയങ്ങള്‍ ഉത്പ്പന്നങ്ങളായി വികസിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സഹായിക്കുന്നു. വിപണിക്ക് അനുസൃതമായ ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള സൗകര്യവും ഇവര്‍ നല്‍കിവരുന്നു.

അടിസ്ഥാന സൗകര്യ വികസനം

അടിസ്ഥാന സൗകര്യ വികസനം

സ്റ്റാര്‍ട്ട് അപ്പ് മൊഡ്യൂള്‍സ്, ഹൈ എന്‍ഡ് ഫാബ്രിക്കേഷന്‍ ലാബുകല്‍, ആര്‍ ആന്റ് ഡി ലാബ് സൗകര്യങ്ങള്‍, കൊമേഴ്‌സ്യല്‍ ഓഫീസ്, ഡോര്‍മെറ്ററി, മാളുകള്‍ എന്നിവ ഇതിലുണ്ടാകും. നിലവില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് കീഴിലുള്ള ബയോടെക് ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവയാണ് ഇതിലുള്ളത്.

 പലിശ രഹിത വായ്പ

പലിശ രഹിത വായ്പ

കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന് കീഴില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഫണ്ട് നല്‍കാനുള്ള ഒരു സംവിധാനം സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കേരള ഫിനാന്‍സ് കോര്‍പ്പറേഷന് കീഴിലുള്ള കെ എസ് ഇ ഡി എം സ്‌കീമിലൂടെ ഒരു സെക്യൂരിറ്റിയും കൂടാതെ തന്നെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പലിശ രഹിത വായ്പയും നല്‍കുന്നു.

 

 

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പ്രധാന പദ്ധതികള്‍

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പ്രധാന പദ്ധതികള്‍

• സ്റ്റാര്‍ട്ട് അപ്പ് ഇന്‍കുബേഷന്‍ പ്രോഗ്രാം

പ്രീ ഇന്‍കുബേഷന്‍

ഇന്‍കുബേഷന്‍

ബിസിനസ് ആക്‌സലറേറ്റര്‍

• യുവസംരംഭകത്വ വികസന പരിപാടികള്‍

സ്റ്റാര്‍ട്ട് അപ്പ് ബൂട്ട്ക്യാമ്പസ്

സ്റ്റാര്‍ട്ട് അപ്പ് ബോക്‌സ് ക്യാമ്പയിന്‍

റാസ്‌പെറി പൈ പ്രോഗ്രാം/ലോണ്‍ ടു കോഡ്

സ്റ്റാര്‍ട്ട് അപ്പ് ലീഡര്‍ഷിപ്പ് ട്രയിനിങ്ങ് ആന്റ് വര്‍ക്ക്‌ഷോപ്പ്

ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ആന്റ് ട്രയിനിങ്ങ് പ്രോഗ്രാം

വെബ് പോര്‍ട്ടല്‍ ആന്റ് വീഡിയോ ലൈബ്രറി

ടെക്‌നോളജി ഇന്നൊവേഷന്‍ ഫെല്ലോ പ്രോഗ്രാം

• ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍

• എം ഐ ടി ഫാബ് ലാബുകള്‍

 

നേട്ടങ്ങള്‍

നേട്ടങ്ങള്‍

• 2011ല്‍ നെതര്‍ലാന്‍സിലെ സി എസ് ഇ എസ്, യു കെ ആന്റ് ടെക്‌നോളജി നെറ്റ്‌വര്‍ക്ക് ഏര്‍പ്പെടുത്തിയ ലോകത്തിലെ രണ്ടാമത്തെ മികച്ച സയന്‍സ് അധിഷ്ഠിത ഇന്‍കുബേറ്റര്‍

• എ എ ബി ഐ ഇന്‍കുബേറ്റര്‍ ഓഫ് ദി ഇയര്‍ 2012 അവാര്‍ഡ്

• നാഷണല്‍ ഫോറം പീപ്പിള്‍സ് റൈറ്റ് അപ്രിസേഷന്‍ അവാര്‍ഡ് 2013

• ഗോള്‍ഡന്‍ പീകോക്ക് നാഷണല്‍ ട്രയിനിങ്ങ് അവാര്‍ഡ് 2014

 

Read more about: kerala startup കേരള
English summary

India’s Largest Startup Complex In Kochi To Open On Jan. 13

An integrated startup complex, billed as the country's largest innovation hub and set up by the Kerala Startup Mission, would be inaugurated near Kochi,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X