ട്രെയിന്‍ 18 കുതിച്ചുപായാന്‍ ഇനി ദിവസങ്ങള്‍ മാത്രം; വേഗതയ്‌ക്കൊപ്പം ടിക്കറ്റ് നിരക്കും ഇരട്ടിയാവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ശതാബ്ദി ട്രെയിനുകള്‍ക്ക് പകരം വരുന്ന ട്രെയിന്‍ 18 ബജറ്റ് അവതരണത്തിനു തൊട്ടുപിന്നാലെ കുതിപ്പ് തുടങ്ങും. വേഗതയ്‌ക്കൊപ്പം ടിക്കറ്റിന്റെ നിരക്കും കുതിച്ചുപായുമെന്നാണ് സൂചന. ശതാബ്ദി ട്രെയിനുകളെക്കാള്‍ 40-50 ശതമാനം അധികമായിരിക്കും ട്രെയിന്‍ 18ന്റെ നിരക്ക്. ദില്ലിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലേക്കായിരിക്കും ട്രെയിനിന്റെ ആദ്യ യാത്ര. കാന്‍പൂരിലും പ്രയാഗ്‌രാജിലും മാത്രമാണ് ഇടയ്ക്കുള്ള സ്റ്റോപ്പുകള്‍.

755 കിലോമീറ്റര്‍ തികച്ചും തദ്ദേശീയ നിര്‍മിതമായ ട്രെയിന്‍ 18ന് സാദാ ട്രെയിനുകളെ പോലെ മുന്നില്‍ എഞ്ചിനില്ല. ഇതിന്റെ ട്രാക്ഷന്‍ ഉപകരണങ്ങള്‍ ബോഗിക്കടിയിലാണ്. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഇതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ക്ലിയറന്‍സും ലഭിച്ചുകഴിഞ്ഞു. 755 കിലോമീറ്റര്‍ 8 മണിക്കൂറില്‍ പിന്നിടുമെന്നാണ് പ്രതീക്ഷ.

ട്രെയിന്‍ 18 കുതിച്ചുപായാന്‍ ഇനി ദിവസങ്ങള്‍ മാത്രം; വേഗതയ്‌ക്കൊപ്പം ടിക്കറ്റ് നിരക്കും ഇരട്ടിയാവും

നിലവില്‍ ഏറ്റവും വേഗതയുള്ള ട്രെയിന്‍ 11.30 മണിക്കൂര്‍ എടുത്താണ് ഈ ദൂരം പിന്നിടുന്നത്.  പൂര്‍ണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിനിലെ എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് നിരക്ക് 2800നും 2900നും ഇടയിലും ചെയര്‍കാറിന് 1600 മുതല്‍ 17000 വരെയുമായിരിക്കുമെന്നാണ് സൂചന.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചെന്നൈയില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നാണ് ട്രെയിന്‍ പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ ഇതിനാവും. പരീക്ഷണ വേളയില്‍ 180 വേഗത കൈവരിച്ചിരുന്നു. ഓട്ടോമാറ്റിക് വാതിലുകള്‍, വൈഫൈ, മോഡ്യുലാര്‍ ടോയിലെറ്റുകള്‍, കറക്കാവുന്ന ചെയറുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളും ട്രെയിന്‍ 18നുണ്ട്.

English summary

Train 18 Fares Likely To Be 40-50% Higher Than Shatabdi Express

Train 18 Fares Likely To Be 40-50% Higher Than Shatabdi Express
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X