പ്രവചനങ്ങള്‍ തകര്‍ത്ത് ഭാരതി എയര്‍ടെല്‍; അവസാന പാദത്തില്‍ 86 കോടിയുടെ ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: തുടര്‍ച്ചയായ നഷ്ടപരമ്പരകള്‍ക്കൊടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലകോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന് മികച്ച ലാഭം. പ്രവചനങ്ങളെല്ലാം തെറ്റിച്ച് ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 86 കോടിയുടെ അധിക ലാഭമാണ് കമ്പനി സ്വായത്തമാക്കിയത്. 72 ശതമാനം ലാഭ വളര്‍ച്ചയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ പാദത്തില്‍ 1041 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ അപ്രതീക്ഷിത നേട്ടം. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ 905 കോടി രൂപയുടെ നഷ്ടമായിരുന്നു എയര്‍ടെല്ലിന് ബ്ലൂംബെര്‍ഗ് പ്രവചിച്ചത്. എന്നാല്‍ 1414 കോടി രൂപയുടെ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചു.
എന്താണ് ഇടക്കാല ബജറ്റും വോട്ട് ഓണ്‍ എക്കൗണ്ടും തമ്മിലുള്ള വ്യത്യാസം?
എയര്‍ടെല്ലിന്റെ ഏറ്റവും കുറഞ്ഞ റീചാര്‍ജ് പ്ലാന്‍ 35 രൂപയിലേക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് 48 ദശലക്ഷം ഉപയോക്താക്കളെ കമ്പനിക്ക് നഷ്ടമായതിനു പിന്നാലെയാണ് ഇത്രവലിയ ലാഭമുണ്ടാക്കിയതെന്നതാണ് ഏറെ കൗതുകകരം. നേരത്തേ 332 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്ന എയര്‍ടെല്ലിന് ഇപ്പോഴുള്ളത് 284 മില്യന്‍ വരിക്കാരാണ്. 282 മില്യന്‍ വരിക്കാരുമായി റിലയന്‍സ് ജിയോ ആണ് തൊട്ടുപിറകില്‍.

പ്രവചനങ്ങള്‍ തകര്‍ത്ത് ഭാരതി എയര്‍ടെല്‍; അവസാന പാദത്തില്‍ 86 കോടിയുടെ ലാഭം

ലാഭം കുറവായി ചെറു റീചാര്‍ജ് പ്ലാനുകള്‍ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടാവുന്ന വരുമാന നേട്ടം ജനുവരി-മാര്‍ച്ച് പാദത്തിലാണ് കൂടുതല്‍ അനുഭവപ്പെടുക എന്നതിനാല്‍ കമ്പനിയുടെ ലാഭം ഈ ഘടത്തില്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ചെറിയ 2ജി പ്ലാനുകള്‍ ഒഴിവാക്കിയതിനു പകരം നിരവധി പേര്‍ 4ജി ഉപയോഗം തുടങ്ങിയതായാണ് കമ്പനിയുടെ വിലയിരുത്തല്‍.

ചെറിയ നിരക്കില്‍ ടോക്ക്‌ടൈം, ഡാറ്റ ഓഫറുമായി റിലയന്‍സ് ജിയോ വിപണികള്‍ കീഴടക്കിയതോടെയാണ് എയര്‍ടെല്ലിന്റെ കഷ്ടകാലം തുടങ്ങിയത്. കഴിഞ്ഞ പാദത്തില്‍ 65 വളര്‍ച്ചയായിരുന്നു ജിയോ രേഖപ്പെടുത്തിയത്.

English summary

Bharti Airtel Reports Rs. 86 Crore Profit For October-December

Bharti Airtel Reports Rs. 86 Crore Profit For October-December
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X